എത്തിപോത്തല വെള്ളച്ചാട്ടം
എതിപൊത്താല വെള്ളച്ചാട്ടം ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഏകദേശം 70 അടിയോളം (21 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്. കൃഷ്ണ നദിയുടെ ഒരു കൈവഴിയായ ചന്ദ്രവാംഗ നദിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ചന്ദ്രവാംഗ വാഗു, നക്കല വാഗു, തുമ്മല വാഗു എന്നിങ്ങനെ മൂന്ന് അരുവികളുടെ സങ്കലനമാണ് ഈ വെള്ളച്ചാട്ടം. നാഗാർജുനസാഗർ ഡാമിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ (6.8 മൈൽ) ദൂരെയായി ഇതു സ്ഥിതി ചെയ്യുന്നു.[1]വെള്ളച്ചാട്ടത്തിൽ നിന്ന് 3 കിലോമീറ്റർ (1.9 മൈൽ) സഞ്ചരിച്ചതിനു ശേഷം ഈ കൈവഴി കൃഷ്ണാ നദിയുമായി ചേരുന്നു. സമീപത്തെ കുന്നിൻമുകളിൽ ആന്ധ്രപ്രദേശ് വിനോദസഞ്ചാര വകുപ്പ് വെള്ളച്ചാട്ടം നിരീക്ഷിക്കുവാനായി തന്ത്രപ്രധാനമായ ഒരു കാഴ്ചസ്ഥാനം സൃഷ്ടിച്ചിരിക്കുന്നു. രംഗനാഥ, ദത്താത്രേയ എന്നീ ക്ഷേത്രങ്ങൾ വെള്ളച്ചാട്ടത്തിന‍്‍റെ കാഴ്ചപ്പാടിലായി സ്ഥിതി ചെയ്യുന്നു. വെള്ളച്ചാട്ടത്താൽ രൂപപ്പെട്ട ഒരു കുളത്തിൽ മുതലവളർത്തൽ കേന്ദ്രം നിലനിൽക്കുന്നു. വിനോദ സഞ്ചാരത്തിനായി നാഗാർജുന സാഗറിൻറെ വലതു കനാലിൽനിന്നുള്ള വെള്ളം അരുവികളിലേയ്ക്കു തുറന്നുവിട്ട് വെള്ളച്ചാട്ടം എല്ലായ്പ്പോഴും സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia