എബ്രഹാം കിഡൂനെയിയ
കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് എബ്രഹാം കിഡൂനെയിയ (വിശുദ്ധ എബ്രഹാം) 296-366. എ.ഡി. 296-നോടടുത്ത് സിറിയയിലെ എദേസയിൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ വീട്ടുകാരുടെ സമ്മർദ്ദത്താൽ ഏബ്രഹാം വിവാഹിതനാകാൻ നിർബന്ധിതനായി. അതിനാൽ വിവാഹസംബന്ധമായ ചടങ്ങുകൾക്കിടയിൽ അദ്ദേഹം ഓടിയോളിച്ചു. ഒരു കെട്ടിടത്തിൽ പ്രവേശിച്ച് അവിടെ ഒളിവിൽ പാർത്തു. ആത്മീയ ജീവിതമാണ് തന്റെ ആഗ്രഹമെന്നു വീട്ടുകാരോട് പല തവണ അഭ്യർഥിച്ചിരുന്നു. ഒടുവിൽ വീട്ടുകാർ എബ്രാഹമിന്റെ ആഗ്രഹത്തിനു സമ്മതമറിയിച്ചു. പിന്നീട് പത്തുവർഷങ്ങൾക്കു ശേഷം എഡെസയിലെ ബിഷപ്പ് ഏബ്രഹാമിനെ ആ കെട്ടിടത്തിൽ നിന്നും പുറത്തിറക്കുന്നതു വരെ അദ്ദേഹം അവിടെ പ്രാർഥനയിലും ഉപവാസത്തിലും കഴിഞ്ഞു. പിന്നീട് ബിഷപ്പിന്റെ നിർബന്ധപ്രകാരം എബ്രഹാം കിഡുന എന്ന കുഗ്രാമത്തിലേക്ക് പ്രേഷിതപ്രവർത്തനത്തിനായി യാത്രയായി. അവിടെ പുതിയ ദേവാലയം പണിയുകയും പ്രദേശവാസികളെ ക്രൈസ്തവവിശ്വാസത്തിലേക്കു നയിക്കുകയും ചെയ്തു. വിജയകരമായ എബ്രഹാമിന്റെ കിഡുനയിലെ പ്രവർത്തനമാണ് അദ്ദേഹത്തിന് ഏബ്രഹാം കിഡൂനെയിയ എന്ന നാമം നൽകിയത്. വീണ്ടും തന്റെ മുറിയിൽ പ്രവേശിച്ച എബ്രഹാം, പിന്നീട് വിശുദ്ധയായി മാറിയ മേരി എന്ന യുവതിയെ ക്രിസ്തുവിലേക്ക് നയിക്കാനായി മാത്രമാണ് മുറിയിൽ നിന്നും പുറത്തിറങ്ങിയത്. ഒരു പട്ടാളക്കാരന്റെ വേഷം ധരിച്ചെത്തിയ എബ്രഹാം മേരിയുടെ അടുക്കലെത്തി അവൾ ചെയ്ത പാപങ്ങളെ കുറിച്ചു വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുകയും ദൈവികമായ ജീവിതത്തിലേക്ക് മേരിയെ നയിക്കുകയും ചെയ്തു. മേരിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി എബ്രഹാമിനെക്കുറിച്ച് സൂചനകൾ നൽകുന്നുണ്ട്[1]. എ.ഡി. 366-ൽ എബ്രഹാം ഏഷ്യാ മൈനറിലെ ട്രോഡിൽ വെച്ച് അന്തരിച്ചു[2]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia