എമിൽ അബ്ദെർഹാൽഡെൻ![]() എമിൽ അബ്ദെർഹാൽഡെൻ (March 9, 1877 – August 5, 1950) സ്വിറ്റ്സർലാന്റിലെ ഫിസിയോളജിസ്റ്റും ജൈവരസതന്ത്രശാസ്ത്രജ്ഞനും ആയിരുന്നു. [1] ജീവചരിത്രംഎമിൽ അബ്ദെർഹാൽഡെൻ സ്വിറ്റ്സർലാന്റിലെ ഒബെറുസ്വിൽ എന്ന സ്ഥലത്താണ് ജനിച്ചത്. എമിൽ അബ്ദെർഹാൽഡെൻ ബേസൽ സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കുകയും 1902ൽ ഡോക്ടറേറ്റു നേടുകയും ചെയ്തു. പിന്നീട് എമിൽ ഫിഷറുടെ ലബോറട്ടറിയിൽ പഠിച്ച് ബെർലിൻ സർവ്വകലാശാലയ്ക്കുവേണ്ടി പ്രവർത്തിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഒരു കുഞ്ഞുങ്ങൾക്കാായുള്ള ആശുപത്രി തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വിറ്റ്സർലാന്റിൽ തിരിച്ചെത്തി, സൂറിച്ചു സർവ്വകലാശാലയിൽ ചേർന്നു പ്രവർത്തിച്ചു. അദ്ദേഹം 73 വയസ്സിൽ മരിച്ചു. കുള്ളഗ്രഹത്തിനു 15262 അബ്ദെർഹാൽഡെൻ എന്ന പേരു നൽകിയിട്ടുണ്ട്. ശാസ്ത്രീയ പ്രവർത്തനങ്ങളും വിവാദവുംരക്തപരിശോധനയിലൂടെ ഗർഭാവസ്ഥ അറിയാനുള്ള ഒരു പരിശോധനാരീതി അദ്ദേഹത്തിന്റെ സംഭാവനയാണ്. മൂത്രത്തിലുള്ള സിസ്റ്റൈന്ന്റ്റെ അളവു തിരിച്ചറിയാനുള്ള ടെസ്റ്റാണിത്. ഇതുവഴി ഒരു ജനിതക അവസ്ഥയായ, അബ്ദെർഹാൽഡെൻ-കോഫ്മാൻ ലിനാക് സിൻഡ്രോം അറിയാനാകും എന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ Abwehrfermente ("defensive enzymes") തത്ത്വം പ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കുറവ് പ്രോടീസസിന്റെ ഉല്പാദനത്തിനിടയാക്കും എന്നു പറയുന്നു. പക്ഷെ, ഈ തത്ത്വം പരീക്ഷണങ്ങളിൽ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം വിവിധ രോഗങ്ങൾ കണ്ടെത്താൻ പലതരം രക്തപരിശോധനകൾ കണ്ടെത്തിയതായി അവകാശപ്പെട്ടെങ്കിലും അവയിൽ പലതും ശാസ്ത്രീയമായി തെളിയിക്കാനായില്ല. അദ്ദേഹം നിർദ്ദേശിച്ച ഒരു പരിശോധന ആര്യൻ രക്തത്തെ ആര്യൻ അല്ലാത്ത രക്തത്തിൽനിന്നും കണ്ടെത്താമെന്നു മറ്റു രണ്ടു ഗവേഷകർ കണ്ടെത്തിയതായി അവകാശമുന്നയിച്ചു. [2][3] അവലംബം
|
Portal di Ensiklopedia Dunia