എമിൽ വോൺ ബെയ്റിങ്
എമിൽ വോൺ ബെയ്റിങ് (15 March 1854 – 31 March 1917) 1901ൽ നോബൽ സമ്മാനം ലഭിച്ച ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു. ശരീരശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. ഡിഫ്തീരിയാ (തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിനായിരുന്നു നൊബേൽ സമ്മാനിതനായത്. ശിശുമരണത്തിനു കാരണമായിരുന്ന ഡിഫ്തീരിയായ്ക്കു പ്രതിരോധ മരുന്നു കണ്ടുപിടിച്ച അദ്ദേഹത്തെ ശിശുക്കളുടെ രക്ഷകൻ എന്നാണു പേരു വിളിച്ചിരുന്നത്. ജീവചരിത്രംഅന്നത്തെ പ്രഷ്യയിലെ, ഇന്നത്തെ പോളണ്ടിലെ, ഹാൻസ്ഡോർഫിൽ ആണ് അദ്ദേഹം ജനിച്ചത്. ബെർലിനിലെ Akademie für das militärärztliche Bildungswesen ൽ 1874 മുതൽ 1878 വരെ വൈദ്യശാസ്ത്രം പഠിച്ചു. അദ്ദേഹം പ്രധാനമായി സൈനിക ഡോക്ടർ ആയി ജോലി ചെയ്തു. പിന്നീട്, മാർബർഗ് സർവ്വകലാശാലയിലെ പ്രൊഫസർ ആയി നിയമനം ലഭിച്ചു. അദ്ദേഹം തന്റെ ഔദ്യോഗികജീവിതം മുഴുവൻ ഈ ജോലിയിൽ തുടർന്നു. അദ്ദേഹത്തിന്റെയും ഫാർമ്മക്കോളജിസ്റ്റ് ആയ ഹാൻസ് ഹോഴ്സ്റ്റ് മേയെർഇന്റെയും പരീക്ഷണശാലകൾ ഒരെ കെട്ടിടത്തിലായിരുന്നു. ബെയ്റിങ്' ഹാൻസ് ഹോഴ്സ്റ്റ് മേയെറിൽ ടെറ്റനസ് വിഷവസ്തുവിനെപ്പറ്റി പഠിക്കാൻ വേണ്ട താത്പര്യം ജനിപ്പിച്ചു. ബെയ്റിങ്' 1890ൽ ഡിഫ്തീരിയായ്ക്കു പ്രതിരോധ മരുന്നു കണ്ടുപിടിച്ചു. പ്രതിരോധചികിത്സയെപ്പറ്റി പഠിക്കുന്നതിനുള്ള വലിയ ഒരു പ്രചോദനമായി അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തം. ഡിഫ്തീരിയായ്ക്കും ടെറ്റനസിനും പ്രതിരോധചികിത്സ കണ്ടുപിടിച്ച അദ്ദേഹത്തിനായിരുന്നു 1901-ലെ നോബൽ സമ്മാനം. അദ്ദേഹം 1917 മാർച്ച് 31നു മരിച്ചു. ![]() ![]() വ്യക്തിജീവിതം1896 ഡിസംബറിൽ ബെയ്റിങ്' 18 വയസ്സുണ്ടായിരുന്ന എൽസെ സ്പിനോലെയുമായി വിവാഹിതനായി. ബെർലിനിലെ ചാരിറ്റി ആസുപത്രിയുടെ ഉടമയായിരുന്ന ബെൺഹാഡ് സ്പിനോലയുടെ മകളായിരുന്നു എൽസെ. സംഭാവനകൾ
ഇതും കാണൂഅവലംബം |
Portal di Ensiklopedia Dunia