എമ്മ വാൻ നെയിം
1805-ൽ അമേരിക്കൻ നാടോടി കലാകാരനായ ജോഷ്വ ജോൺസൺ വരച്ച ഛായാചിത്രമാണ് എമ്മ വാൻ നെയിം. ഈ ചിത്രം ലിറ്റിൽ ഗേൾ ഇൻ പിങ്ക് വിത്ത് എ ഗോബ്ലറ്റ് ഫിൽഡ് വിത്ത് സ്ട്രോബെറി എന്നും അറിയപ്പെടുന്നു. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലുണ്ട്.[1] വിവരണംമേരിലാൻഡിൽ നിന്നുള്ള ഒരു പെൺകുഞ്ഞിനെ ചിത്രീകരിക്കുന്ന ഈ ചിത്രം ബാൾട്ടിമോറിൽ വരച്ചതാണ്.[1][2] 1950-കളുടെ അവസാനത്തിൽ ന്യൂയോർക്ക് നാടോടി, ആധുനിക കലാവ്യാപാരി എഡിത്ത് ഹാൽപെർട്ട് ആണ് ഇത് വീണ്ടും കണ്ടെത്തിയത്.[3] പിന്നീട്, നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഉൾപ്പെടുത്തിയ ഈ ചിത്രം അമേരിക്കൻ നാടോടി ചിത്രകലയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.[4] ഈ ചിത്രം എഡ്ഗർ വില്യം ഗാർബിഷും ഭാര്യ ബെർണീസ് ക്രിസ്ലർ ഗാർബിഷും സ്വന്തമാക്കിയ ശേഷം, അവർ 1970-ൽ വിറ്റ്നി മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ടിന് സംഭാവന ചെയ്തു. എന്നിരുന്നാലും, 1978-ൽ മ്യൂസിയം "20-ാം നൂറ്റാണ്ടിൽ ശേഖരിക്കുന്നതിൽ" ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഇത് സോഥെബിയിൽ നിന്ന് 660,000 ഡോളറിന് ആർട്ട് ഡീലർ അലക്സാണ്ടർ അസെവെഡോയ്ക്ക് വിറ്റു. ജോൺസന്റെ ഏതെങ്കിലും സൃഷ്ടിയുടെ ലേലത്തിലെ മുൻ റെക്കോർഡിന്റെ 14 മടങ്ങ് കൂടുതലാണ് ഇത്..[4] സോഥെബിയുടെ നാടോടി കല വിദഗ്ധനായ നാൻസി ഡ്രക്ക്മാൻ ഇതിനെ "ഏറ്റവും വ്യാപകമായി പ്രദർശിപ്പിച്ച നാടോടിചിത്രങ്ങളിലൊന്നായി വിശേഷിപ്പിച്ചു. [4] ലേലം അവസാനിച്ചതിന് ശേഷം, ജോൺസന്റെ ഒന്നിലധികം ചിത്രങ്ങളുടെ ഉടമയായ നടൻ ബിൽ കോസ്ബി വിൽപ്പനയുടെ വിമർശകനായിരുന്നു.[4] 2016 ൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഈ ചിത്രം ഏറ്റെടുത്തു[5] അവലംബം
|
Portal di Ensiklopedia Dunia