എയ്ഞ്ചൽ വെള്ളച്ചാട്ടം
എയ്ഞ്ചൽ ഫാൾസ് (സ്പാനിഷ്: സാൾട്ടോ ഏഞ്ചൽ; പെമോൺ ഭാഷ: Kerepakupai Merú എന്നാൽ "ആഴമേറിയ സ്ഥലത്തെ വെള്ളച്ചാട്ടം", അല്ലെങ്കിൽ Parakupá Vená, അതായത് "ഉയർന്ന സ്ഥലത്ത് നിന്നുള്ള വീഴ്ച") വെനിസ്വേലയിലെ ഒരു വെള്ളച്ചാട്ടമാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ഇതിന്റെ ഉയരം 979 (3,212 അടി) മീറ്ററാണ്. വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുള്ള ജലം താഴെയെത്തുന്നതിനു മുമ്പ് ശക്തമായ കാറ്റിൽ മൂടൽമഞ്ഞാ(mist)യിത്തീരുന്നു. എയ്ഞ്ചൽ വെള്ളച്ചാട്ടം കെറെപ് നദിയിലാണ് പതിക്കുന്നത്. സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു[2]. എന്നാൽ 1933-ൽ അമേരിക്കൻ വൈമാനികനായിരുന്ന ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത് [3]. അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. വെനിസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. എയ്ഞ്ചൽ ഫാൾസ് (സ്പാനിഷ്: സാൾട്ടോ ഏഞ്ചൽ; പെമോൺ ഭാഷ: Kerepakupai Merú എന്നാൽ "ആഴമേറിയ സ്ഥലത്തെ വെള്ളച്ചാട്ടം", അല്ലെങ്കിൽ Parakupá Vená, അതായത് "ഉയർന്ന സ്ഥലത്ത് നിന്നുള്ള വീഴ്ച") വെനിസ്വേലയിലെ ഒരു വെള്ളച്ചാട്ടമാണ്. പദോൽപ്പത്തിഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ ഈ വെള്ളച്ചാട്ടം എയ്ഞ്ചൽ ഫാൾസ് എന്നാണ് അറിയപ്പെട്ടിരുന്നത്; വെള്ളച്ചാട്ടത്തിന് മുകളിലൂടെ പറന്ന ആദ്യത്തെ വ്യക്തിയായ യുഎസ് വൈമാനികനായ ജിമ്മി ഏഞ്ചലിൻ്റെ പേരിലാണ് വെള്ളച്ചാട്ടം അറിയപ്പെടുന്നത്.[4] 1960 ജൂലൈ 2 ന് എയ്ഞ്ചലിൻ്റെ ചിതാഭസ്മം ഈ വെള്ളച്ചാട്ടത്തിന് മുകളിൽ വിതറിയിരുന്നു.[5] സാൾട്ടോ ഏഞ്ചൽ എന്ന പൊതുവായ സ്പാനിഷ് നാമം അദ്ദേഹത്തിൻ്റെ കുടുംബപ്പേരിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. 2009-ൽ, പ്രസിഡൻ്റ് ഹ്യൂഗോ ഷാവേസ്, രാജ്യത്തിൻ്റെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക് ഒരു തദ്ദേശീയമായ ഒരു അടയാളമാണ് വഹിക്കേണ്ടത് എന്നതിൻ്റെ അടിസ്ഥാനത്തിൽ, യഥാർത്ഥ തദ്ദേശീയ പെമോൺ പദത്തിലേക്ക് ("("Kerepakupai-Merú",", "ആഴമേറിയ സ്ഥലത്തെ വെള്ളച്ചാട്ടം" എന്നർത്ഥം) പേര് മാറ്റാനുള്ള തൻ്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചു.[6] പേരുമാറ്റം വിശദീകരിച്ചുകൊണ്ട് ഷാവേസ് പറഞ്ഞു, "ഇത് നമ്മുടേതാണ്, എയ്ഞ്ചൽ അവിടെ എത്തുന്നതിന് വളരെ മുമ്പുതന്നെ... ഇത് തദ്ദേശീയ ഭൂമിയാണ്."[7] പര്യവേക്ഷണംഎൽ ഡൊറാഡോ എന്ന ഇതിഹാസ നഗരം കണ്ടെത്താനുള്ള തൻ്റെ പര്യവേഷണ വേളയിൽ, ഒരു ടെപുയി (ടേബിൾ ടോപ്പ് പർവ്വതം) എന്താണെന്ന് വിവരിച്ച വാൾട്ടർ റാലി, കൂടാതെ ഏഞ്ചൽ വെള്ളച്ചാട്ടം വീക്ഷിച്ച ആദ്യത്തെ യൂറോപ്യനാണെന് പറയപ്പെടുന്നു, എന്നിരുന്നാലും ഈ അവകാശവാദങ്ങൾക്ക് സത്യവുമായി വിദൂര ബന്ധമേയുള്ളു എന്ന് കണക്കാക്കപ്പെടുന്നു.[8] 16, 17 നൂറ്റാണ്ടുകളിലെ സ്പാനിഷ് പര്യവേക്ഷകനും ഗവർണറുമായ ഫെർണാണ്ടോ ഡി ബെറിയോയായിരിക്കാം വെള്ളച്ചാട്ടം സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ എന്ന് ചില ചരിത്രകാരന്മാർ പറയുന്നു.[9] വെള്ളച്ചാട്ടം ആദ്യമായി കണ്ട പാശ്ചാത്യൻ 1927-ൽ സ്പാനിഷ് പര്യവേക്ഷകനായിരുന്ന ഫെലിക്സ് കാർഡോണയാണെന്ന് മറ്റ് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു.[10] അമേരിക്കൻ വൈമാനികനായ ജിമ്മി ഏഞ്ചൽ 1933 നവംബർ 16-ന് കാർഡോണയുടെ നിർദ്ദേശപ്രകാരം ഒരു വിലയേറിയ അയിര് തടം തിരയുന്നതിനിടയിൽ ഒരു വിമാനത്തിൽ അതിന് മുകളിലൂടെ പറക്കുന്നതുവരെ ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് പുറംലോകം അറിഞ്ഞിരുന്നില്ല.[11][12][13] 1937 ഒക്ടോബർ 9-ന് തിരിച്ചെത്തിയ എയ്ഞ്ചൽ തൻ്റെ ഫ്ലെമിംഗോ മോണോപ്ലെയ്നായ എൽ റിയോ കരോനിയെ ഓയാൻ-ടെപുയിയുടെ മുകളിൽ ഇറക്കാൻ ശ്രമിച്ചുവെങ്കിലും വിമാനത്തിൻറെ ചക്രങ്ങൾ അവിടെയുള്ള ചതുപ്പുനിലത്തിലേക്ക് താഴ്ന്നതോടെ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഏഞ്ചലും അദ്ദേഹത്തിൻറെ ഭാര്യ മേരി ഉൾപ്പെടെയുള്ള മൂന്ന് കൂട്ടാളികളും ടെപ്പുയിയിൽ നിന്ന് കാൽനടയായി ഇറങ്ങാൻ നിർബന്ധിതരായി. ക്രമേണ ചരിഞ്ഞ കിടക്കുന്ന തെപൂയിയുെ പുറകുവശത്തുകൂടി മനുഷ്യവാസമേഖലയിലേയ്ക്ക് മടങ്ങാൻ അവർ 11 ദിവസമെടുത്തു, എന്നാൽ അവരുടെ സാഹസിക വാർത്തകൾ പ്രചരിക്കുകയും വെള്ളച്ചാട്ടത്തിന് അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം എയ്ഞ്ചൽ ഫാൾസ് എന്ന് പേരിടുകയും ചെയ്തു. വെള്ളച്ചാട്ടത്തിൻ്റെ പേര് - "സാൽട്ടോ ഡെൽ ഏഞ്ചൽ" - 1939 ഡിസംബറിൽ വെനിസ്വേലൻ സർക്കാർ ഭൂപടത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.[14] 33 വർഷത്തോളം ടെപ്പുയിയുടെ മുകളിൽ തുടർന്ന എയ്ഞ്ചലിൻ്റെ വിമാനം പിന്നീട് ഭാഗങ്ങളായി ഹെലികോപ്റ്ററിൽ ഉയർത്തി താഴെയെത്തിച്ചു. വെനസ്വേലയിലെ മരാകെയിലെ ഏവിയേഷൻ മ്യൂസിയത്തിൽ പുനഃസ്ഥാപിച്ച ഇത്, ഇപ്പോൾ വെനസ്വേലയിലെ സിയുഡാഡ് ബൊളിവാറിലെ വിമാനത്താവളത്തിൻ്റെ മുൻവശത്ത് പ്രതിഷ്ടിച്ചിരിക്കുന്നു. വെള്ളച്ചാട്ടത്തിൻ്റെ അടിത്തട്ടിൽ എത്തിയതായി രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ യൂറോപ്യൻ ലാത്വിയൻ പര്യവേക്ഷകനായിരുന്ന അലക്‌സാണ്ടേഴ്‌സ് ലൈം തദ്ദേശീയ പെമോൺ ഗോത്രങ്ങൾക്കിടയിൽ അലെജാൻഡ്രോ ലൈം എന്നും അറിയപ്പെടുന്നു. 1946-ൽ അദ്ദേഹം ഒറ്റയ്ക്ക് വെള്ളച്ചാട്ടത്തിന് താഴെയെത്തി. 1950 കളുടെ അവസാനത്തിൽ, കുത്തനെയല്ലാത്ത ചരിഞ്ഞുകിടക്കുന്ന പിൻവശത്തുകൂടി മുകളിലേക്ക് കയറി, വെള്ളച്ചാട്ടത്തിൻ്റെ മുകൾ ഭാഗത്ത് ആദ്യമായി എത്തിയത് അദ്ദേഹമാണ്.[15] ക്രാഷ് ലാൻഡിംഗിന് 18 വർഷത്തിന് ശേഷം അദ്ദേഹം എയ്ഞ്ചലിൻ്റെ വിമാനം കിടന്നിരുന്ന സ്ഥലത്തും എത്തി. 1955 നവംബർ 18 ന് ലാത്വിയൻ സ്വാതന്ത്ര്യ ദിനത്തിൽ, വെനിസ്വേലൻ പത്രമായ എൽ നാഷനലിനോട് അദ്ദേഹം പ്രഖ്യാപിച്ചത് പ്രാദേശിക പേരുകളൊന്നുമില്ലാത്ത ഈ അരുവിക്ക് ലാത്വിയൻ നദിയായ ഗൗജയുടെ പേരിടണമെന്നാണ്. അതേ വർഷം, വെനസ്വേലയിലെ നാഷണൽ കാർട്ടോഗ്രാഫിക് സ്ഥാപനത്തിൽ ഈ പേര് രജിസ്റ്റർ ചെയ്തു. ഓയാൻ-ടെപുയി അപകടകരമായ സ്ഥലമായി കണക്കാക്കപ്പെട്ടിരുന്നതിനാലും തദ്ദേശവാസികൾ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്തതിനാലും തദ്ദേശീയരായ പെമോൺ ജനത പ്രാദേശിക അരുവികൾക്ക് പേരിട്ടിരുന്നു എന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നുമില്ല.[16] എന്നിരുന്നാലും, പിന്നീട് കെരെപ് എന്ന പെമോൺ നാമവും ഉപയോഗിക്കപ്പെടുന്നു. ചുരുൺ നദിയിൽ നിന്ന് വെള്ളച്ചാട്ടത്തിൻ്റെ അടിത്തട്ടിലേക്ക് നയിക്കുന്ന ഒരു പാത ആദ്യമായി വൃത്തിയാക്കിയത് ലൈം ആയിരുന്നു. ഇവിടേയ്ക്കുള്ള വഴിയിൽ വെള്ളച്ചാട്ടം ഫോട്ടോഗ്രാഫുകളിൽ പകർത്താൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു വ്യൂപോയിൻ്റ് ഉണ്ട്. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ഇതിനെ മിറാഡോർ ലൈം (സ്പാനിഷിൽ "ലൈമിൻ്റെ വ്യൂപോയിൻ്റ്") എന്ന് വിളിക്കുന്നു. ഈ പാത ഇപ്പോൾ കൂടുതലായും വിനോദസഞ്ചാരികൾ ഉപയോഗിക്കുന്നു. 1949 മെയ് 13 ന് അമേരിക്കൻ പത്രപ്രവർത്തകയായ റൂത്ത് റോബർട്ട്‌സൺ സംഘടിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്ത ഒരു പര്യവേഷണ സംഘം നടത്തിയ സർവേയാണ് വെള്ളച്ചാട്ടത്തിൻ്റെ ഔദ്യോഗിക ഉയരം നിർണ്ണയിച്ചത്.[17][18] 1949 ഏപ്രിൽ 23-ന് ആരംഭിച്ച റോബർട്ട്‌സണിൻ്റെ പര്യവേഷണമായിരുന്നു വെള്ളച്ചാട്ടത്തിൻ്റെ ചുവട്ടിൽ ആദ്യമായി എത്തിയത്.[19] 1968-ലെ ഒരു ആർദ്ര കാലാവസ്ഥയിലാണ് ഇവിടുത്തെ പാറക്കെട്ടിൻ്റെ മുഖത്ത് കയറാനുള്ള ആദ്യത്തെ അറിയപ്പെടുന്ന ശ്രമം നടന്നത്. വഴുക്കലുള്ള പാറ കാരണം ഇത് പരാജയപ്പെട്ടു. 1969-ൽ, വരണ്ട സീസണിൽ രണ്ടാമത്തെ ശ്രമം നടത്തി. വെള്ളത്തിൻ്റെ അഭാവവും മുകളിൽ നിന്ന് 120 മീറ്റർ (400 അടി) അകലെയുള്ള ഉന്തിനിൽക്കുന്ന ഭാഗവും ഈ ശ്രമം പരാജയപ്പെടുന്നതിന് കാരണായി. 1971 ജനുവരി 13 ന് പാറയുടെ മുകളിലേക്കുള്ള ആദ്യ കയറ്റം പൂർത്തിയായി. പിറ്റ്സ്ബർഗിൽ നിന്നുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറായ അമേരിക്കൻ പർവതാരോഹകൻ ജോർജ്ജ് ബോഗലിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന് മല കയറാൻ ഒമ്പതര ദിവസവും തിരിച്ചിറങ്ങാൻ ഒന്നര ദിവസവും വേണ്ടിവന്നു.[20][21] ടൂറിസംവെനസ്വേലയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ഏയ്ഞ്ചൽ ഫാൾസ്. എന്നാൽ വെള്ളച്ചാട്ടത്തിലേയ്ക്ക് എത്തുക എന്നത് വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ്. ഒരു ഒറ്റപ്പെട്ട വനത്തിനുള്ളിലായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു സമീപം എത്തുന്നതിനുള്ള ആദ്യപടിയായി നദിയിലെ കനാമാ ക്യാമ്പിൽ എത്തുന്നതിന് പ്യൂർട്ടോ ഓർഡാസ് അല്ലെങ്കിൽ സിയൂഡാഡ് ബോളീവർ എന്നിവിടങ്ങളിൽ നിന്ന് ചെറുവിമാനത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. നദിയിലൂടെ പിമോൺ ഗൈഡുകൾക്ക് സഞ്ചരിക്കുവാൻ പറ്റയ ആഴമുള്ള ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിലാണ് നദിയിലൂടെയുള്ള യാത്രകൾക്ക് അഭികാമ്യം. വരണ്ട സീസണിൽ (ഡിസംബർ മുതൽ മാർച്ച് വരെ) മറ്റു മാസങ്ങളേക്കാൾ കുറഞ്ഞ അളിവിലാണ് നദിയിലെ വെള്ളം. ഓരോ വർഷങ്ങളിലും ഏകദേശം 900,000 ആളുകൾ വെള്ളച്ചാട്ടം സന്ദർശിക്കുന്നു. ജനപ്രിയ മാധ്യമങ്ങളിൽഏഞ്ചൽ ഫാൾസ്, ഡിസ്നി ആനിമേറ്റഡ് സിനിമയായ "അപ്" (2009) ന്റെ ചിത്രീകരണത്തിനും പ്രചോദനമായെങ്കിലും, ഈ സിനിമയിൽ ഏയ്ഞ്ചൽ ഫാൾസിന്റെ സ്ഥാനത്ത് പകരം പാരഡൈസ് വെള്ളച്ചാട്ടം എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഡിസ്നി ചിത്രമായ ദിനോസറിലും 1990 ലെ സിനിമയായ അരച്ച്നോഫോബിയയിലും ഈ വെള്ളച്ചാട്ടത്തിൻറെ ചെറിയ ദൃശ്യങ്ങളുണ്ട്. സമീപകാലത്തെ് 2015 ലെ പോയിൻറ് ബ്രേക്കിലും ഈ വെള്ളച്ചാട്ടം ചിത്രീകരിച്ചിരുന്നു. പ്ലാനറ്റ് എർത്ത് ഉൾപ്പെടെയുള്ള നിരവധി ഡോക്യുമെന്ററി ചിത്രങ്ങളിൽ ഈ വെള്ളച്ചാട്ടത്തെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
അവലംബം
|
Portal di Ensiklopedia Dunia