എയർ ഏഷ്യ ഇന്ത്യ
ബംഗളുരു ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ യാത്ര സേവനമാണ് ഇന്തോ-മലേയ്ഷ്യൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യ.[4][5][6] ഫെബ്രുവരി 19, 2013ൽ പ്രഖ്യാപിച്ച ഈ കമ്പനി 49% ഓഹരി കൈവശമുള്ള എയർ ഏഷ്യയുടേയും, 30% ഓഹാരിയുള്ള ടാറ്റ സൺസിൻറെയും, ബാക്കി 21% ഓഹാരിയുള്ള ടെലസ്ട്ര ട്രേഡ്പ്ലേസിൻറെയും സംയുക്ത സംരംഭമാണ്. ഈ സംയുക്ത സംരംഭം, 60 വർഷങ്ങൾക്കു ശേഷം ടാറ്റ വീണ്ടും വ്യോമയാത്ര മേഖലയിലേക്കുള്ള തിരിച്ചുവരവാണ്.[7][8] ഇന്ത്യയിൽ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയർലൈൻ ആണു എയർ ഏഷ്യ.[9] ചരിത്രംഎയർലൈനിൻറെ ആരംഭം 2012 ഒക്ടോബറിലാണ്, വ്യോമയാന പരിസ്ഥിതിയും നികുതി നിരക്കുകളും അനുയോജ്യമാണെങ്കിൽ, എയർഏഷ്യ ഇന്ത്യയിൽ കുറഞ്ഞ യാത്ര നിരക്കിൽ വ്യോമയാന സൗകര്യം ഒരുക്കാൻ തീരുമാനിക്കുന്നത്. 2013 ഫെബ്രുവരിയിൽ ഇന്ത്യൻ സർക്കാർ 49% വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാനുള്ള അനുമതിക്കായി എയർ ഏഷ്യ വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിൽ അപേക്ഷ നൽകി.[10] ടാറ്റ സൺസും, ടെലസ്ട്ര ട്രേഡ്പ്ലേസുമായി സംയുക്ത സംരംഭം ആരഭിക്കുമെന്നു എയർ ഏഷ്യ പ്രഖ്യാപിച്ചു.[11] ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ട് പ്രധാന പ്രവർത്തന ആസ്ഥാനമായി ടയർ 2, ടയർ 3 നഗരങ്ങളിലേക്കു പ്രവർത്തനം ആരംഭിക്കാനാണ് എയർ ഏഷ്യ ആദ്യം പദ്ധതിയിട്ടത്, എന്നാൽ പിന്നീട് അത് ബംഗളുരുവിലേക്ക് മാറ്റി, ആദ്യ വിമാനം പറന്നത് ബംഗളുരുവിൽനിന്നും ഗോവയിലേക്കാണ്.[12][13] നേതൃത്വംഎയർലൈൻ രൂപീകരണത്തിനു മുമ്പ്, രത്തൻ ടാറ്റ എയർലൈനിൻറെ ചെയർമാൻ ആകണമെന്നാണ് തൻറെ ആഗ്രഹമെന്നു ടോണി ഫെർണാണ്ടസ് പ്രഖ്യാപിച്ചു, എന്നാൽ ഇതിനു രത്തൻ ടാറ്റ സമ്മതം മൂളിയില്ല, എങ്കിലും പിന്നീട് എയർ ഏഷ്യ ഭരണ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാകാൻ അദ്ദേഹം സമ്മതിച്ചു. എയർ ഏഷ്യ ഇന്ത്യ മിട്ടു ചാണ്ടില്യയെ സിഇഒ ആയി നിയമിച്ചു.[14] ലക്ഷ്യസ്ഥാനങ്ങൾഎയർഏഷ്യ ഇന്ത്യ ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ:
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia