എയർപോർട്ട് (കമ്പ്യൂട്ടർ ഹാർഡ്‌വെയർ)
ആപ്പിൾ പുറത്തിറക്കുന്ന വയർലെസ്സ് നെറ്റ്വർക്കിംഗ് ബ്രാൻഡാണ് എയർപോർട്ട്. ഐഇഇഇ 802.11b വയർലെസ്സ് സ്റ്റാൻഡേർഡാണ് എയർപോർട്ടിൽ ഉപയോഗിക്കുന്നത്. ഇത് 802.11b ഉപകരണങ്ങളുമായി കോംപാറ്റബിൾ ആണ്. ഐഇഇഇ 802.11g വയർലെസ്സ് സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നവയാണ് എയർപോർട്ട് എക്സ്ട്രീം എന്ന വാണിജ്യ നാമത്തിൽ അറിയപ്പെടുന്നത്. പിന്നീടുള്ള എയർപോർട്ട് എക്സ്ട്രീം ഉത്പന്നങ്ങളിൽ ഡ്രാഫ്റ്റ്-ഐഇഇഇ 802.11n ഉപയോഗിക്കുവാൻ തുടങ്ങി. ജപ്പാനിൽ ഈ ഉത്പന്നങ്ങളെല്ലാം എയർമാക് എന്ന ബ്രാൻഡിലാണ് വില്ക്കുന്നത്[1].IO-DATA എന്ന കമ്പനി എയർപോർട്ട് എന്ന പേര് രജിസ്റ്റർ ചെയ്തത് കൊണ്ടാണ് പേര് മാറ്റേണ്ടി വന്നത്[2]. 2018 ഏപ്രിൽ 26 ന് ആപ്പിൾ എയർപോർട്ട് ഉൽപ്പന്ന നിര നിർത്തലാക്കി. പകരമായി ലിങ്ക്സിസ്, നെറ്റ്ഗിയർ എന്നീ കമ്പനികളുടെ റൂട്ടറുകൾ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ വിൽക്കാൻ ധാരണയായി[3]. ചരിത്രംഎയർപോർട്ട് 1999 ജൂലൈ 21 ന് ന്യൂയോർക്കിലെ മാക് വേൾഡിൽ അരങ്ങേറ്റം കുറിച്ചു, സ്റ്റീവ് ജോബ്‌സ് വെബിൽ സർഫ് ചെയ്യുമ്പോൾ ക്യാമറമാന് മികച്ച ഷോട്ട് നൽകാമെന്ന് കരുതുന്ന ഒരു ഐബുക്ക് എടുക്കുന്നു. പ്രാരംഭ ഓഫറിൽ ആപ്പിളിന്റെ പുതിയ ഐബുക്ക് നോട്ട്ബുക്കുകൾക്കായുള്ള ഒരു ഓപ്‌ഷണൽ വിപുലീകരണ കാർഡും ഒരു എയർപോർട്ട് ബേസ് സ്റ്റേഷനും ഉൾപ്പെട്ടിരുന്നു. പവർബുക്ക്സ്, ഇമാക്സ്, ഐമാക്സ്, പവർ മാക്സ് എന്നിവയുൾപ്പെടെ ആപ്പിളിന്റെ മിക്കവാറും എല്ലാ ഉൽപ്പന്ന ലൈനുകൾക്കുമുള്ള ഓപ്ഷനായി എയർപോർട്ട് കാർഡ് പിന്നീട് ചേർത്തു. ബേസ് സ്റ്റേഷനുകൾഎയർപോർട്ട് എക്സ്ട്രീം(802.11g)![]() എയർപോർട്ട് ബേസ് സ്റ്റേഷന് പകരം പരിഷ്കരിച്ച പതിപ്പായ എയർപോർട്ട് എക്സ്ട്രീം വിപണിയിലെത്തുമെന്ന് 2003 ജനുവരി 7-ന് പ്രഖ്യാപിച്ചു. വയർലെസ്സ് കണക്ഷന് 54 Mbit/s വേഗത നൽകാൻ ഇതിനാകും. വയർലെസ്സ് സിഗനലിന് ശക്തി കൂട്ടാൻ ഒരു ബാഹ്യ ആൻറിനയും പ്രിൻറർ പങ്ക് വെയ്ക്കാനായി ഒരു യുഎസ്ബി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് എക്സ്ട്രീം ഉപയോഗിച്ച് ഒരു സമയം 50 പേർക്ക് വയർലെസ്സ് സേവനം ഉപയോഗിക്കാം[4]. എയർപോർട്ട് എക്സ്പ്രസ്(802.11g or 802.11n)![]() ചെറിയ എയർപോർട്ട് എക്സ്ട്രീം ബേസ് സ്റ്റേഷനാണ് എയർപോർട്ട് എക്സ്പ്രസ്. പത്ത് ഉപയോക്താക്കളെ മാത്രമേ ഇത് പിന്തുണയ്ക്കുന്നുള്ളു. ബ്രോഡ്കോമിൻറെ BCM4712KFB വയർലെസ്സ് നെറ്റ്വർക്കിങ്ങ് ചിപ്പ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 200 മെഗാഹെർട്സിൻറെ MIPS പ്രോസ്സസർ ബിൽറ്റ്-ഇൻ ആയി ഉണ്ട്.എയർപോർട്ട് എക്സ്ട്രീം ചില വയർലെസ്സ് കോൺഫിഗറേഷനുകൾക്ക് കീഴിൽ ഇഥർനെറ്റ്-വയർലെസ്സ് ബ്രിഡ്ജായി പ്രവർത്തിക്കും. മാർച്ച് 17,2007-ൽ എയർപോർട്ട് പുതുക്കിയ പതിപ്പ്(MB321LL/A) വിപണിയിലെത്തി. 10 വയർലെസ്സ് യൂണിറ്റിന് വരെ കണക്ട് ചെയ്യാവുന്നതാണ്. എയർപോർട്ട് എക്സ്ട്രീം(802.11n)![]() ഇത് 802.11a/b/g, dreaft-N എന്നീ പ്രോട്ടോക്കോളുകളുകൾ പിന്തുണയ്ക്കും. ഇതിൽ മൂന്ന് ലാൻ പോർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് ഡെസ്ക് എന്ന സൌകര്യം വഴി ഉപയോക്താക്കൾക്ക് ഒരു യുഎസ്ബി ഹാർഡ് ഡ്രൈവ് എയർപോർട്ട് എക്സ്ട്രീമിൽ ബന്ധിച്ച് മാക് ഒഎസ് എക്സ് അല്ലെങ്കിൽ വിൻഡോസ് സെർവറായി ഉപയോഗിക്കാം. എയർപോർട്ട് എക്സ്ട്രീമിന് ബാഹ്യ ആൻറിനകൾ ഇല്ല. 2007 ഓഗസ്റ്റ് മുതൽ ഗിഗാബിറ്റ് ഇഥർനെറ്റോടു കൂടിയാണ് എയർപോർട്ട് എക്സ്ട്രീം കയറ്റി അയ്ച്ചത്. എയർപോർട്ട് കാർഡുകൾആപ്പിൾ പുറത്തിറക്കുന്ന വയർലെസ്സ് കാർഡുകളാണ് എയർപോർട്ട് കാർഡുകൾ. സുരക്ഷഎയർപോർട്ട്, എയർപോർട്ട് എക്സ്ട്രീം എന്നിവയിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. ഇത് അനാവശ്യമായ കടന്നുകയറ്റതിനെതിരെ നിൽക്കുന്നു. ഗൂഢശാസ്ത്രത്തിൻറെ വിവിധ രൂപങ്ങൾ ഇവയിൽ ഉപയോഗിക്കുന്നു. യഥാർത്ഥ എയർപോർട്ട് ബേസ് സ്റ്റേഷനിൽ 40-ബിറ്റ് വെപ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. രണ്ടാം തലമുറ എയർപോർട്ട് ബേസ് സ്റ്റേഷനിൽ 40-ബിറ്റ്, 128-ബിറ്റ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. എന്നാൽ എയർപോർട്ട് എക്സ്ട്രീം, എയർപോർട്ട് എക്സ്പ്രസ് എന്നിവയിൽ കൂടുതൽ ശക്തമായ WPA, WPA2 എന്നിവ ഉപയോഗിക്കുന്നു. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia