എറണാകുളം ജില്ലാ പഞ്ചായത്ത്
കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലായി പതിനാല് ബ്ലോക്ക് പഞ്ചായത്തുകളും, 84 ഗ്രാമപഞ്ചായത്തുകളും നിലവിലുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ 124 വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നു. ചരിത്രംപഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വരുന്നതിനു മുമ്പ് നാടുവാഴികൾ എന്നറിയപ്പെടുന്ന തദ്ദേശ പ്രമാണിമാരാണ് ഭരണം നടത്തിയിരുന്നത്. ജില്ലയിലെ ഭൂരിഭാഗം തീരപ്രദേശ പഞ്ചായത്തുകളും കടൽ ഒഴിഞ്ഞുപോയി കരയായി തീർന്ന പ്രദേശങ്ങളാണ്.[1] ചുമതലകൾസർക്കാർ സംവിധാനങ്ങളിൽ നിന്നും, അതിനു പുറമേ സർക്കാരിത സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാങ്കേതികവൈദഗ്ദ്യം സ്വരൂപിച്ച് ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകൾക്ക് അത് കൈമാറുന്നു. പദ്ധതികൾ തയ്യാറാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകളേയും, ബ്ലോക്കു പഞ്ചായത്തുകളേയും സഹായിക്കുന്നു. ഇതു കൂടാതെ, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം,ഭവനനിർമ്മാണം, ജലവിതരണം,പൊതുമരാമത്ത് തുടങ്ങിയ മേഖലകളിൽ പദ്ധതികൾ തയ്യാറാക്കുകയും, അത് നടപ്പിലാക്കാനുള്ള സാങ്കേതിക,സാമ്പത്തിക സഹായം താഴെയുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്യുന്നു. സ്ഥിതിവിവരക്കണക്കുകൾ
ബ്ലോക്ക് പഞ്ചായത്തുകൾഎറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിൽ പതിനാല് ബ്ലോക്ക് പഞ്ചായത്തുകളുണ്ട്.
ഗ്രാമപഞ്ചായത്തുകൾഎറണാകുളം ജില്ലാപഞ്ചായത്തിനു കീഴിലെ പതിനാലു ബ്ലോക്കു പഞ്ചായത്തുകളിലും കൂടി, 84 ഗ്രാമപഞ്ചായത്തുകൾ നിലവിലുണ്ട്. തദ്ദേശസ്വയംഭരണവകുപ്പിന്റെ ത്രിതല ഭരണസംവിധാനം വഴിയാണ് ഇവ പ്രവർത്തിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia