എറണാകുളം പബ്ലിക് ലൈബ്രറി![]() എറണാകുളം നഗരമധ്യത്തിൽ എം.ജി. റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന 150 വർഷം പഴക്കമുള്ള വായനശാലയാണ് എറണാകുളം പബ്ലിക് ലൈബ്രറി.[1] 1869 ഒക്ടോബർ 8-നാണ് ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്.[2] 1974-ലാണ് നിലവിലെ കെട്ടിടത്തിലേക്ക് ലൈബ്രറി പ്രവർത്തനം മാറ്റിയത്.[2] ഒന്നരലക്ഷത്തോളം പുസ്തകങ്ങളാണ് ഇപ്പോൾ ലൈബ്രറിയിലുള്ളത്. ഇരു നിലകളിലായി 7000 ചതുരശ്ര അടിയിലാണ് പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. പ്രതിവർഷം ശരാശരി 12 ലക്ഷം രൂപയുടെ പുതിയ പുസ്തകങ്ങൾ ഇവിടേയ്ക്കായി വാങ്ങുന്നു.[3] പതിനായിരത്തോളം മെമ്പർമാരാണ് പബ്ലിക് ലൈബ്രറിയിൽ അംഗത്വമെടുത്തിട്ടുള്ളത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെയുണ്ട്.[2] ചരിത്രം1869 ഒക്ടോബർ 8-നാണ് ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്.[2] മഹാരാജാസ് കോളജ് പ്രിൻസിപ്പൽ സ്ഥാനം വഹിച്ചിരുന്ന പ്രൊഫസർ എ.എസ്. സീലിയായിരുന്നു സ്ഥാപക പ്രസിഡന്റ്.[2] എറണാകുളം ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥാനത്തായിരുന്നു ആദ്യം ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ബ്രട്ടീഷ‌് ഭരണകാലത്താണ് മഹാരാജാസ‌് കോളേജിലെ ഷെഡിൽ 299 പുസ‌്തകങ്ങളുമായി ലൈബ്രറി തുടങ്ങിയത‌്.[3] എന്നാൽ കോളേജിന്റെ പ്രവർത്തനങ്ങൾക്കായി ലൈബ്രറി ഇപ്പോൾ ഇലക്ട്രിസിറ്റി ചീഫ് എൻജിനീയർ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. 1974-ലാണ് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. 1870-ൽ അന്നത്തെ ദിവാൻ തോട്ടയ‌്ക്കാട്ട‌് ശങ്കുണ്ണി മേനോനാണ‌് പബ്ലിക‌് ലൈബ്രറി ഉദ‌്ഘാടനം ചെയ‌്തത‌്.[3] ഇംഗ്ലണ്ടിലെ മെമ്പേഴ‌്സ‌്ൽ എച്ച‌് സതേൺ ആൻഡ‌് കമ്പനിയിൽ നിന്നായിരുന്നു ആദ്യ സെറ്റ‌് പുസ‌്തകങ്ങളെത്തിച്ചത‌്. ![]() 1985 മുതൽ നാലു നിലകളിലായി പ്രവർത്തനം വിപുലീകരിച്ചു. രണ്ടാമത്തെ നിലയിലാണ് ലൈബ്രറി സ്ഥാപിച്ചിരിക്കുന്നത്. മൂന്നാമത്തെ നിലയിൽ റഫറൻസ് റൂമും കോൺഫറൻസ് ഹാളും നിലകൊള്ളുന്നു. വായന മുറിയിൽ ഒരു സമയം 150 പേർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ഥാനംഎറണാകുളം എം.ജി. റോഡിലെ ഷേണായീസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന കോൺവെന്റ് റോഡിൽ 100 മീറ്റർ ദൂരത്തായാണ് ലൈബ്രറിയുടെ നില കൊള്ളുന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia