എറിക അലക്സാണ്ടർ
എറിക റോസ് അലക്സാണ്ടർ (ജനനം: നവംബർ 19, 1969) ഒരു അമേരിക്കൻ നടി, എഴുത്തുകാരി, നിർമ്മാതാവ്, സംരംഭക, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എൻബിസി ഹാസ്യപരമ്പരയായ ദി കോസ്ബി ഷോയിലെ (1990–1992) പാം ടക്കർ, ലിവിംഗ് സിംഗിൾ (1993–1998) എന്ന ഫോക്സ് ഹാസ്യപരമ്പരയിലെ മാക്സിൻ ഷാ എന്നീ കഥാപാത്രങ്ങളിലൂടെ അവർ കൂടുതലായി അറിയപ്പെടുന്നു.[1] കോമഡി പരമ്പരയിലെ മികച്ച നടിക്കുള്ള രണ്ട് NAACP ഇമേജ് അവാർഡുകൾ ഉൾപ്പെടെ ലിവിംഗ് സിംഗിൾ എന്ന പരമ്പരയിലെ വേഷത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.[2] ദി ലോംഗ് വാക്ക് ഹോം (1990), 30 ഇയേഴ്സ് ടു ലൈഫ് (2001), ഡെജോ വു (2006), ഗെറ്റ് ഔട്ട് (2017) എന്നിവയാണ് അവളുടെ പ്രധാന ചലച്ചിത്രങ്ങൾ. ആദ്യകാലംഅരിസോണയിലെ വിൻസ്‌ലോയിൽ ജനിച്ച അലക്സാണ്ടർ 11 വയസ്സുവരെ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിൽ വളരുകയും പിന്നീട് കുടുംബത്തോടൊപ്പം പെൻസിൽവാനിയയിലെ ഫിലഡെൽഫിയയിലേക്ക് താമസം മാറുകയും ചെയ്തു.[3] റോബർട്ട്, സ്കൂൾ അദ്ധ്യാപികയും കുട്ടികളുടെ പുസ്തക രചയിതാവുമായ സാമി അലക്സാണ്ടർ എന്നിവരുടെ ആറ് മക്കളിൽ ഒരാളായി അവർ ജനിച്ചു. അലക്സാണ്ടർ പെൺകുട്ടികൾക്കുള്ള ഫിലാഡൽഫിയ ഹൈസ്കൂളിൽ നിന്നാണ് ബിരുദം നേടിയത്.[4] അവലംബം
|
Portal di Ensiklopedia Dunia