എറെമുറസ് സ്റ്റെനോഫില്ലസ്
എറെമുറസ് സ്റ്റെനോഫില്ലസ് നാരോ-ലീവ്ഡ് ഫോക്സ്ടെയിൽ ലില്ലി എന്നും അറിയപ്പെടുന്ന ഇവ അസഫോഡിലേസിയേ കുടുംബത്തിലെ മധ്യേഷ്യ സ്വദേശമായ പൂച്ചെടികളുടെ ഒരു ഇനമാണ്. കുറ്റിച്ചെടിവിഭാഗത്തിൽപ്പെട്ട ചിരസ്ഥായിയായ ഇവയ്ക്ക് 1 മീറ്റർ (3.3 അടി) ഉയരവും ഇടുങ്ങിയ സ്ട്രാപ് ആകൃതിയിലുള്ള ഇലകളും കാണപ്പെടുന്നു. വേനൽക്കാലത്ത് ചെറിയ മഞ്ഞ പൂക്കളുള്ള പൂക്കുലകൾ കാണപ്പെടുന്നു. പൂക്കൾ പൂക്കുലയുടെ താഴെ അറ്റത്ത് നിന്ന് മുകളിലേയ്ക്ക് ചെല്ലുന്തോറും കുറച്ചുഭാഗം ഇരുണ്ട ബ്രൗൺ നിറമായി മാറുന്നു. സ്റ്റെനോഫില്ലസിന്റെ ലാറ്റിൻ എപിതെറ്റ് "ഇടുങ്ങിയ ഇലകൾ"എന്നാണ്.[1] എറെമുറസ് സ്റ്റെനോഫില്ലസിന് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്. ഉദ്യാനചിരസ്ഥായി സസ്യമായും ഇവയെ വളർത്തുന്നു.[2][3] ഇ. സ്റ്റെനോഫൈലസ് ഉപസ്പീഷിസ്. അംബിജെൻസ്, ഇ. സ്റ്റെനോഫൈലസ് ഉപസ്പീഷിസ്. ഔറാൻടിയാകസ് എന്നീ രണ്ട് ഉപജാതികളുടെ ലിസ്റ്റിലും ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.[4] അവലംബം
|
Portal di Ensiklopedia Dunia