എലിഞ്ഞിപ്ര പള്ളി (ബെത്‌ലെഹം)തൃശ്ശൂർ ജില്ലയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിൽ എലിഞ്ഞിപ്രയിൽ (ചാലക്കുടിയുടെ കിഴക്ക് ഭാഗം) സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് എലിഞ്ഞിപ്ര ബെത്‌ലെഹം പള്ളി (Elinjipra Bethlehem Church) അഥവ സെന്റ് ഫ്രാൻസീസ് അസ്സീസി ചർച്ച് (St. Francis Asisi Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഫ്രാൻസീസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. ചാലക്കുടി - അതിരപ്പള്ളി വഴിയിലുള്ള ബത്‌ലെഹം കപ്പൂച്ചിൻ ആശ്രമത്തോടനുബദ്ധിച്ചാണ് ഈ ഇടവക സ്ഥാപിതമായത്. കപ്പൂച്ചിൻ പുരോഹിതരുടെ മൈനർ സെമിനാരിയും ഇവിടെ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി. നാഴികക്കല്ലുകൾ1962 ൽ എലിഞ്ഞിപ്രയിൽ സ്ഥാപിതമായ കപ്പൂച്ചിൻ ബെത്‌ലെഹം ആശ്രമത്തോടനുബന്ധിച്ച് രൂപംകൊണ്ട വിശ്വാസിസമൂഹത്തിനായി 1963 ന് കുരിശുപള്ളി സ്ഥാപിതമായി. 1998 ആഗസ്റ്റ് 24 ന് ആശ്രമത്തോടനുബന്ധിച്ച് ഇടവക സ്ഥാപിതമായി. ആശ്രമത്തിന്റെ പള്ളിയും മറ്റ് അനുബദ്ധസൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ടായിരുന്നു തുടക്കം. 2001 ഓക്‌ടോബർ പത്തിന് സിമിത്തേരി പണി തീർത്തു. 2008 സെപ്തംബർ 30ന് പുതിയ പള്ളിയുടെ ആശീർവാദകർമ്മം നിർവഹിച്ചു. ഇതും കാണുകചിത്രശാലഅവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia