എലിസബത്ത് അബിംബോള ആവോലിയി
നൈജീരിയയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ആദ്യ വനിതയാണ് ചീഫ് എലിസബത്ത് അബിംബോള ആവോലിയി MBE, OFR (മുമ്പ്, അകെരെലെ, 1910-14 സെപ്റ്റംബർ 1971).[1] ഡബ്ലിനിൽ റോയൽ സർജന്റെ ലൈസൻസ് നേടിയ ആദ്യത്തെ പശ്ചിമാഫ്രിക്കൻ വനിത കൂടിയായിരുന്നു അവർ.[1][2] 1938-ൽ, എലിസബത്ത് ആവോലിയി, 1929-ൽ മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ആഗ്നസ് യെവാണ്ടെ സാവേജിന് ശേഷം ഓർത്തഡോക്സ്-മെഡിസിൻ പരിശീലനം ലഭിച്ച് വൈദ്യനായി ആയി യോഗ്യത നേടുന്ന രണ്ടാമത്തെ പശ്ചിമാഫ്രിക്കൻ വനിതയായിരുന്നു.[3] 1964 മുതൽ 1971-ൽ മരിക്കുന്നതുവരെ നൈജീരിയയിലെ വിമൻസ് സൊസൈറ്റീസ് നാഷണൽ കൗൺസിലിന്റെ പ്രസിഡന്റായി അവർ സേവനമനുഷ്ടിച്ചിരുന്നു.[4] ജീവിതംനൈജീരിയയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ലാഗോസിൽ ഡേവിഡ് എവാരിസ്റ്റോയുടെയും റുഫിന അകെരെലെയുടെയും അഗുഡ കുടുംബത്തിലാണ് എലിസബത്ത് അബിംബോള ആവോലി ജനിച്ചത്.[1] ലാഗോസിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ച അവർ അവിടെ നിന്ന് ലാഗോസിലെ ക്വീൻസ് കോളേജിലേക്ക് ഉപരിപഠനത്തിന് പോയി.[5] എലിസബത്ത് അബിംബോള ആവോലി 1938-ൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ, കാഫ്രീസ് കോളേജിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി.[6][7][8] മെഡിസിനിൽ മെഡലും അനാട്ടമിയിൽ ഡിസ്റ്റിംഗ്ഷനും ഉൾപ്പെടെ ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ അവർ ഡബ്ലിനിൽ നിന്ന് ബിരുദം നേടി. ഡബ്ലിനിൽ റോയൽ സർജന്റെ ലൈസൻസ് ലഭിച്ച ആദ്യത്തെ പശ്ചിമാഫ്രിക്കൻ വനിതയായി അവർ മാറി.[1][2] റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് (യുണൈറ്റഡ് കിംഗ്ഡം), റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജി എന്നിവയിലെ അംഗവും റോയൽ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആൻഡ് ചൈൽഡ് ഹെൽത്തിലെ ഡിപ്ലോമേറ്റുമായിരുന്നു.[1][2] എലിസബത്ത് അബിംബോള ആവോലിയി നൈജീരിയയിലേക്ക് മടങ്ങി. മാസി സ്ട്രീറ്റ് ഹോസ്പിറ്റൽ ലാഗോസിൽ ഗൈനക്കോളജിസ്റ്റും ജൂനിയർ മെഡിക്കൽ ഓഫീസറും ആയി. പിന്നീട് ആ ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റും മെഡിക്കൽ ഡയറക്ടറുമായി, 1960 മുതൽ 1969 വരെ ആ പദവിയിൽ തുടർന്നു.[2] 1962-ൽ, ഫെഡറൽ മിനിസ്ട്രി ഓഫ് ഹെൽത്ത് സീനിയർ സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റും പ്രസവചികിത്സയും ആയി നിയമിക്കപ്പെട്ടു.[2] അവരുടെ ചില അവാർഡുകൾ ഇവയാണ്: മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എംബിഇ), ലാഗോസിലെ ഇയാ അബിയെ, ഇയാലാജെ ഓഫ് ഒയോ എംപയർ, നൈജീരിയൻ നാഷണൽ ഹോണർ - ഓഫീസർ ഓഫ് ദി ഫെഡറൽ റിപ്പബ്ലിക് (OFR).[2] അവരുടെ മകൻ തുഞ്ചി ആവോലിയിയുടെ റിട്ടേൺ ടു ലൈഫ് എന്ന നോവൽ അവർക്കായി സമർപ്പിച്ചിരിക്കുന്നു.[9] പുരസ്കാരങ്ങളും ബഹുമതികളും
അവലംബം
Sources
|
Portal di Ensiklopedia Dunia