പ്രമുഖയായ മെക്സിക്കൻ ശിൽപ്പിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു എലിസബത്ത് കാറ്റ്ലെറ്റ് (15 ഏപ്രിൽ 1915 – 2 ഏപ്രിൽ 2012).[2]
ജീവിതരേഖ
1915 ഏപ്രിൽ 15ന് വാഷിങ്ടൺ ഡിസിയിൽ ജനിച്ചു. 40കളുടെ തുടക്കത്തിൽ ഷിക്കാഗോ ആർട് ഇൻസ്റ്റിറ്റ്യൂട്ടിൽ സിറാമിക്സിൽ പഠനം നടത്തുമ്പോൾ പരിചയപ്പെട്ട ചിത്രകാരൻ ചാൾസ് വൈറ്റ് ആയിരുന്നു ആദ്യ ഭർത്താവ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ജന്മനാട്ടിൽ കടക്കുന്നതിന് അമേരിക്കൻ ഭരണകൂടത്തിന്റെ വിലക്കിനിരയായി. 1946ൽ മെക്സിക്കോയിലേക്ക് പോയി. അമേരിക്കയിലെ കറുത്ത വംശജരെയും മെക്സിക്കോയിലെ സ്ത്രീകളെയുമൊക്കെ തന്റെ കലാസൃഷ്ടികളിലൂടെ ഉദാത്തരാക്കിയ എലിസബത്ത് അവരുടെ മോചനത്തിനായി തന്റെ സർഗശേഷിയെ വിനിയോഗിച്ചു. അമേരിക്കയിലെ കറുത്തവരുടെ മോചനത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കുംവേണ്ടി പ്രയത്നിച്ച എലിസബത്ത് അവിടെ കടക്കുന്നത് 62ൽ അമേരിക്കൻ സർക്കാർ നിരോധിച്ചു. ഈ വിലക്ക് ഒരുപതിറ്റാണ്ട് നീണ്ടു. 58ൽ മെക്സിക്കോ സിറ്റിയിൽ റെയിൽവേ തൊഴിലാളികളുടെ പണിമുടക്കുവേളയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രിന്റ് നിർമാതാക്കളുടെ ഇടതുപക്ഷ സംഘം സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്തു. ഈ സംഘത്തിൽ അംഗമായ മെക്സിക്കൻ കലാകാരൻ ഫ്രാൻസിസ്കോ മോറയെ പിന്നീട് വിവാഹം കഴിച്ച എലിസബത്തിന് മൂന്ന് മക്കളുണ്ട്. പ്രിന്റ് നിർമ്മാണകലയിലും പ്രതിഭ തെളിയിച്ച എലിസബത്ത് "കറുപ്പാണ് സൗന്ദര്യം" തുടങ്ങിയ മുദ്രാവാക്യങ്ങളും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിലെ വിപ്ലവപ്രതീകങ്ങളായ ഏഞ്ചല ഡേവിസ്, മാൽകം എക്സ് തുടങ്ങിയവരുടെ ചിത്രങ്ങളും തന്റെ പ്രിന്റുകളിൽ ഉൾപ്പെടുത്തുമായിരുന്നു.[3]
Elizabeth Catlett എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Listings for over 70 works produced by Elizabeth Catlett during her time at the Taller de Gráfica Popular can be viewed at Gráfica MexcianaArchived 2012-04-25 at the Wayback Machine.
Elizabeth Catlett Online ArtCyclopedia guide to pictures of works by Elizabeth Catlett in art museum sites and image archives worldwide.
Dufrene, Phoebe (1994), "A Visit with Elizabeth Catlett", Art Education, 47 (1), National Art Education Association: 68–72, doi:10.2307/3193443, JSTOR3193443