എലിസബത്ത് പെർകിൻസ്
എലിസബത്ത് ആൻ പെർകിൻസ് (ജനനം: നവംബർ 18, 1960) ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവരുടെ ചലച്ചിത്ര വേഷങ്ങളിൽ എബൌട്ട് ലാസ്റ്റ് നൈറ്റ് (1986), ബിഗ് (1988), ദി ഫ്ലിന്റ്സ്റ്റോൺസ് (1994), മിറക്കിൾ ഓൺ 34ത് സ്ട്രീറ്റ് (1994), അവലോൺ (1990), ഹി സെയ്ഡ്, ഷീ സെയ്ഡ് (1991) എന്നിവ ഉൾപ്പെടുന്നു. ഷോടൈം ടെലിവിഷൻ പരമ്പരയായിരുന്ന വീഡ്സിലെ സെലിയ ഹോഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ജനശ്രദ്ധ നേടിയ അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങളും രണ്ട് ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു. ആദ്യകാലംന്യൂയോർക്കിലെ ക്വീൻസിൽ ഒരു ഔഷധ ചികിത്സാ ഉപദേഷ്ടാവും കച്ചേരി പിയാനിസ്റ്റുമായ ജോ വില്യംസിന്റെയും കർഷകനും എഴുത്തുകാരനും ബിസിനസുകാരനുമായിരുന്ന ജെയിംസ് പെർകിൻസിന്റെയും മകളായി എലിസബത്ത് പെർകിൻസ് ജനിച്ചു. അവർക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്.[1] സലോണിക്കയിൽ നിന്നുള്ള ഗ്രീക്ക് കുടിയേറ്റക്കാരായിരുന്ന അവളുടെ പിതൃപിതാമഹന്മാർ, അമേരിക്കയിലേക്ക് പോകുമ്പോൾ അവരുടെ കുടുംബപ്പേര് "പിസ്പെറികോസ്" എന്നതിൽ നിന്ന് "പെർകിൻസ്" എന്ന ആംഗലേയമാക്കിയിരുന്നു.[2][3][4] മസാച്യുസെറ്റ്സിലെ കൊളറൈനിൽ പെർകിൻസ് ചെലവഴിക്കവേ അവളുടെ മാതാപിതാക്കൾ 1963 ൽ വിവാഹമോചനം നേടി.[5] മസാച്യുസെറ്റ്സിലെ ഗ്രീൻഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഒരു കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ അരീന സിവിക് തിയേറ്ററിൽ അവർ ജോലി ചെയ്യാൻ തുടങ്ങി.[6] പെർകിൻസ് നോർത്ത്ഫീൽഡ് മൌണ്ട് ഹെർമൻ സ്കൂളിൽ പഠനം നടത്തുകയും 1978 മുതൽ 1981 വരെയുള്ള കാലത്ത് ഷിക്കാഗോയിൽ ചെലവഴിച്ച് ഡിപോൾ സർവകലാശാലയുടെ കീഴിലുള്ള ഗുഡ്മാൻ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയ കലയിൽ സർട്ടിഫിക്കറ്റ് നേടുയും ചെയ്തു.[7] 1984 ൽ, നീൽ സൈമണിന്റെ ബ്രൈടൺ ബീച്ച് മെമ്മയേർസ്[8] എന്ന നാടകത്തിലൂടെ ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിക്കുകയും അതിനുശേഷം ന്യൂയോർക്ക് ഷേക്സ്പിയർ ഫെസ്റ്റിവൽ, സ്റ്റെപ്പൻവോൾഫ് തിയേറ്റർ എന്നിവയുൾപ്പെടെ നിരവധി നാടകക്കമ്പനികളോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു.[9] ഔദ്യോഗികജീവിതംജോൺ വില്ലിസിന്റെ സ്‌ക്രീൻ വേൾഡിലെ "1986 ലെ വാഗ്‌ദാനങ്ങളായ പുതിയ അഭിനേതാക്കളിൽ" ഒരാളായി അവർ തിരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം നിരവധി ചലച്ചിത്ര വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1986 ൽ എഡ്വേർഡ് സ്വിക്കിന്റെ എബൌട്ട് ലാസ്റ്റ് നൈറ്റ്... എന്ന ചിത്രത്തിലൂടെ പെർകിൻസ് ചലച്ചിത്ര രംഗത്തെത്തുകയും ബിഗ് എന്ന സിനിമയിൽ ടോം ഹാങ്ക്സിനൊപ്പം അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് മുന്നേറുകയും ചെയ്തു. ബാരി ലെവിൻസന്റെ അവലോൺ[10] എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിക്കുകയും, വില്യം ഹർട്ടിനൊപ്പം അഭിനയിച്ച ദ ഡോക്ടർ (1991) എന്ന ചിത്രത്തിലെ കാൻസർ രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.[11] 1993 ൽ പെർകിൻസ് ടെലിവിഷൻ പ്രോജക്റ്റായ ഫോർ ദെയർ ഓൺ ഗുഡിൽ പ്രത്യക്ഷപ്പെട്ടു.[12] പിന്നീട് ബാറ്ററി പാർക്ക് എന്ന ഹാസ്യ പരമ്പരയിൽ അഭിനയിക്കുകയും 1947 ലെ മിറക്കിൾ ഓൺ 34ത് സ്ട്രീറ്റിന്റെ ഇതേ പേരിലുള്ള പുനർനിർമ്മാണത്തിലും (1994) 2000 ലെ 28 ഡെയ്‌സ് എന്ന ചിത്രത്തിൽ സാന്ദ്രാ ബുള്ളക്കിന്റെ സഹോദരിയുടെ വേഷമുൾപ്പെടെയുള്ള ടെലിവിഷനിലേയും സിനിമകളിലേയും വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വകാര്യജീവിതംപെർക്കിൻസ് 1984 ൽ ടെറി കിന്നിയെ വിവാഹം കഴിക്കുകയും 1988 ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു. മൗറീസ് ഫിലിപ്സുമായുള്ള ബന്ധത്തിൽ അവർക്ക് ഹന്നാ ജോ ഫിലിപ്സ് (ജനനം: സെപ്റ്റംബർ 1, 1991) എന്ന ഒരു മകളുണ്ട്. 2000 ൽ അർജന്റീനിയൻ വംശജനായ ഛായാഗ്രാഹകൻ ജൂലിയോ മകാറ്റിനെ വിവാഹം കഴിക്കുകയും മാക്സിമിലിയൻ, അലക്സാണ്ടർ, ആൻഡ്രിയാസ് എന്നിങ്ങനെ മുന്നു വളർത്തു മക്കളെ ലഭിക്കുകയും ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia