എലിസബത്ത് ബാരറ്റ് ബ്രൗണിങ്
എലിസബത്ത് ബാരറ്റ് ബ്രൗണിങ് (മുമ്പ്, മൌൾട്ടൺ-ബാരറ്റ്, /ˈbraʊnɪŋ/; ജീവിതകാലം: 6 മാർച്ച് 1806 – 29 ജൂൺ 1861), തന്റെ ജീവിതകാലത്ത് ബ്രിട്ടനിലും അമേരിക്കയിലും ജനപ്രീതിയുണ്ടായിരുന്ന വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു ഇംഗ്ലീഷ് കവയിത്രിയായിരുന്നു. മാതാപിതാക്കളുടെ 12 മക്കളിൽ മൂത്തയാളായി കൗണ്ടി ഡർഹാമിൽ ജനിച്ച എലിസബത്ത് ബാരറ്റ് തന്റെ പതിനൊന്നാം വയസ്സു മുതൽ കവിതകളെഴുതിയിരുന്നു. ഏതൊരു ഇംഗ്ലീഷ് സാഹിത്യകാരന്റേയും ബാല്യകാലകൃതികളിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണ് മാതാവിന്റെ കൈവശമുണ്ടായിരുന്ന അവളുടെ ബാല്യകാല കവിതാസമാഹാരങ്ങൾ. പതിനഞ്ചാം വയസ്സിൽ അവൾ രോഗിണിയാകുകയും ജീവിതകാലം മുഴുവൻ കഠിനമായ തലവേദന, നട്ടെല്ല് വേദന എന്നിവ അനുഭവിക്കുകയും ചെയ്തു. പിന്നീടുള്ള ജീവിതത്തിൽ അവൾക്ക് ക്ഷയരോഗമെന്ന കരുതപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെട്ടു. ചെറുപ്പം മുതലേ വേദനയ്ക്ക് അവൾ കറുപ്പുസത്ത് ഉപയോഗിച്ചിരുന്നത് അവളുടെ കൂടുതലായുള്ള അനാരോഗ്യത്തിന് ഹേതുവായിരിക്കാം. 1840 കളിൽ എലിസബത്ത് അവളുടെ കസിൻ ജോൺ കെനിയൻ വഴി സാഹിത്യ സമൂഹത്തിലേക്ക് പരിചയപ്പെടുത്തപ്പെട്ടു. അവളുടെ മുതിർന്നവർക്കുള്ള കവിതാസമാഹാരം 1838-ൽ പ്രസിദ്ധീകരിക്കപ്പെടുകയും 1841 നും 1844 നും ഇടയിൽ കവിത, വിവർത്തനം, ഗദ്യം എന്നിവ ധാരാളമായി എഴുതുകയും ചെയ്തു. അടിമത്തം നിർത്തലാക്കണമെന്ന് അവർ പ്രചാരണം നടത്തുകയും അവളുടെ പ്രവർത്തനങ്ങൾ ബാലവേല നിയമനിർമ്മാണത്തിലെ പരിഷ്കരണത്തെ സ്വാധീനിക്കുന്നതിനു സഹായകമാകുകയും ചെയ്തു. അവളുടെ സമൃദ്ധമായ രചനകൾ വേഡ്സ്‌വർത്തിന്റെ മരണസമയത്ത് ആസ്ഥാന കവിസ്ഥാനത്തേയ്ക്കുള്ള സ്ഥാനാർത്ഥിത്വത്തിൽ ടെന്നിസണ് അവർ ഒരു എതിരാളിയാകുന്നതിനു കാരണമായി. എലിസബത്തിന്റെ കവിതകൾ (1844) എന്ന കൃതിയുടെ വാല്യം മികച്ച വിജയം നേടുന്നതിനു കാരണമാകുകയും, എഴുത്തുകാരൻ റോബർട്ട് ബ്രൌണിംഗിന്റെ പ്രശംസ പിടിച്ചുപറ്റുന്നതിനിടയാക്കുകയും ചെയ്തു. അവരുടെ കത്തിടപാടുകൾ, പ്രണയബന്ധം തുടർന്നുള്ള വിവാഹം എന്നിവ പിതാവിന്റെ എതിർപ്പ് ഭയന്ന് രഹസ്യമായി നടത്തി. വിവാഹത്തെത്തുടർന്ന് അവളുടെ പിതാവ് അവളെ നിരാകരിച്ചു. 1846-ൽ ദമ്പതികൾ ഇറ്റലിയിലേക്ക് താമസം മാറ്റുകയും അവിടെ അവൾ ജീവിതകാലം മുഴുവൻ താമസിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. അവർക്ക് പേൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന റോബർട്ട് വൈഡ്മാൻ ബാരറ്റ് ബ്രൌണിംഗ് എന്നു പേരുള്ള ഒരു മകൻ ജനിച്ചിരുന്നു. 1861-ൽ ഫ്ലോറൻസിൽ വച്ച് അവൾ മരിച്ചു..[3][4] മരണശേഷം താമസിയാതെ അവളുടെ അവസാന കവിതാസമാഹാരം ഭർത്താവ് പ്രസിദ്ധീകരിച്ചു. അമേരിക്കൻ കവികളായ എഡ്ഗാർ അലൻ പോ, എമിലി ഡിക്കിൻസൺ എന്നിവരുൾപ്പെടെയുള്ള അക്കാലത്തെ പ്രമുഖ എഴുത്തുകാരെ എലിസബത്തിന്റെ കൃതികൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു. "ഹൌ ഡു ഐ ലവ് ദീ?" (സോനെറ്റ് 43, 1845), അറോറ ലീ (1856) എന്നിവപോലെയുള്ള കവിതകളിലൂടെയാണ് അവർ കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. ജീവിതരേഖകുടുംബ പശ്ചാത്തലം1655 മുതൽ എലിസബത്ത് ബാരറ്റിന്റെ കുടുംബത്തിലെ ചിലർ ജമൈക്കയിൽ താമസിച്ചിരുന്നു. അവരുടെ സമ്പത്തിന്റെ ഉത്ഭവം പ്രധാനമായും എഡ്വേർഡ് ബാരറ്റിന്റെ (1734–1798) ഉടമസ്ഥതയിലുണ്ടായിരുന്ന വടക്കൻ ജമൈക്കയിലെ കേംബ്രിഡ്ജ്, കോൺവാൾ, സിനമൺ ഹിൽ, ഓക്സ്ഫോർഡ് എന്നിവിടങ്ങളിലെ 10,000 ഏക്കറിന്റെ (4,000 ഹെക്ടർ) തോട്ടഭൂമികളിൽനിന്നുമായിരുന്നു. എലിസബത്തിന്റെ മാതൃപിതാവ് കരിമ്പിൻതോട്ടങ്ങൾ, കരിമ്പുമില്ലുകൾ, ഗ്ലാസ് വർക്കുകൾ, ജമൈക്കയ്ക്കും ന്യൂകാസിലിനുമിടയിൽ വ്യാപാരം നടത്തുന്ന കപ്പലുകൾ എന്നിവയുടെ ഉടമസ്ഥതയുണ്ടായിരുന്നു. ജീവചരിത്രകാരിയായ ജൂലിയ മർകസ് പറയുന്നത്, കവയിത്രിക്ക് "തന്റെ മുത്തച്ഛൻ ചാൾസ് മൌൾട്ടൺ വഴി ആഫ്രിക്കൻ രക്തമുണ്ടെന്ന് വിശ്വസിച്ചിരുന്നു" എന്നാണ്, എന്നാൽ[5] ഇതിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും അവളുടെ കുടുംബത്തിലെ മറ്റ് ശാഖകളിലുള്ളവർക്ക് തോട്ടം ഉടമകളും അടിമകളും തമ്മിലുള്ള ബന്ധങ്ങളിലൂടെ ആഫ്രിക്കൻ രക്തം ഉണ്ടായിരുന്നു. ജമൈക്കയുമായി ബന്ധപ്പെട്ടാണ് അവരുടെ വംശാവലിയെന്ന് കുടുംബം വിശ്വസിച്ചതെന്താണെന്ന് വ്യക്തമല്ല.[6] അവലംബം
|
Portal di Ensiklopedia Dunia