കാനഡ ബിസിനസ് കോളേജ് (1935), വെസ്റ്റേൺ യൂണിവേഴ്സിറ്റി (എം.ഡി., 1942)
തൊഴിൽ
റേഡിയോളജിസ്റ്റ്
സജീവ കാലം
1942-1975
തൊഴിലുടമ(കൾ)
വിമൻസ് കോളേജ് ഹോസ്പിറ്റൽ, ടൊറന്റോ യൂണിവേഴ്സിറ്റി, സെന്റ് ജോസഫ് ഹോസ്പിറ്റൽ, വിക്ടോറിയ ഹോസ്പിറ്റൽ.
എലിസബത്ത് മാർഗരറ്റ് ഫോർബ്സ് (ജീവിതകാലം: മാർച്ച് 25, 1917 - സെപ്റ്റംബർ 20, 1999) ഒരു കനേഡിയൻറേഡിയോളജിസ്റ്റായിരുന്നു.[1][2] 1955 മുതൽ 1975 വരെയുള്ള കാലത്ത് ടൊറോണ്ടോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ (WCH) റേഡിയോളജി വിഭാഗത്തിൻറെ മേധാവിയായിരുന്നു ഫോർബ്സ്.[3][4] WCH ലെ ഹെൻറിയെറ്റ ബാന്റിംഗിനൊപ്പം മാമോഗ്രാഫിയെക്കുറിച്ചുള്ള ആദ്യത്തെ കനേഡിയൻ പേപ്പറുകളിൽ ഒന്നിൻറെ സഹ-രചയിതാവായതിൻറെ പേരിൽ അവർ ഓർമ്മിക്കപ്പെടുന്നു.[5]
ആദ്യകാല ജീവിതം
എലിസബത്ത് മാർഗരറ്റ് ഫോർബ്സ് 1917 മാർച്ച് 25 ന് ഒണ്ടാറിയോയിലെ ബ്ലെൻഹൈമിൽ ജനിച്ചു.[6] 1934-ൽ ഒരു വർഷക്കാലം കാനഡ ബിസിനസ് കോളേജിൽ ചേർന്നു പഠിച്ചു.[7] ബിരുദപഠനത്തിനു ശേഷം അവൾ ഒരു വർഷം സെക്രട്ടേറിയൽ, ജനറൽ ഓഫീസ് ജോലികളിലേർപ്പെട്ടിരുന്നു.[8]വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ച ശേഷം, അവർ വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ വിദ്യാലയത്തിൽ ചേരുകയും 1942 ൽ അവിടെനിന്ന് എം.ഡി. ബിരുദം കരസ്ഥമാക്കി.[9] ആദ്യം ഫാമിലി മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ഫോർബ്സ് ഒണ്ടാറിയോയിലെ ഹാമിൽട്ടണിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റലിൽ ജൂനിയർ റൊട്ടേറ്റിംഗ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി.[10] അതിനുശേഷം, അവൾ 1943 മുതൽ 1951 വരെ ഒണ്ടാറിയോയിലെ ലണ്ടനിലെ വിക്ടോറിയ ഹോസ്പിറ്റലിലെയും സെന്റ് ജോസഫ് ഹോസ്പിറ്റലിലെയും സ്റ്റാഫുകളോടൊപ്പം ചേർന്നു.[11]
റേഡിയോളജിയിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ തീരുമാനിച്ചതിന് ശേഷം, ഫോബ്സ് 1952-ൽ ഒഹായോയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിൽ റേഡിയോളജി വിഭാഗത്തിൽ റെസിഡൻസി തുടർന്നു.[12][13] താമസിയാതെ, 1953 മുതൽ 1954 വരെ ന്യൂയോർക്കിലെ സ്ട്രോംഗ് മെമ്മോറിയൽ ഹോസ്പിറ്റലിൽ റേഡിയോളജി വിഭാഗത്തിൽ ചേർന്നു.[14] കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് ഡയഗ്നോസ്റ്റിക് റേഡിയോളജിയിൽ അവൾ സർട്ടിഫിക്കറ്റ് നേടി.[15] അതേ വർഷം തന്നെ അമേരിക്കൻ ബോർഡ് ഓഫ് റേഡിയോളജിയുടെ ഡയഗ്നോസ്റ്റിക് റേഡിയോളജിയിൽ നയതന്ത്രജ്ഞയായി തിരഞ്ഞെടുക്കപ്പെട്ടു.[16]
കരിയർ
1955-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ റേഡിയോളജി ചീഫ് ആയി ഫോർബ്സ് ചേർന്നു.[17] കാനഡയിലെ ചുരുക്കം ചില വനിതാ റേഡിയോളജിസ്റ്റുകളിൽ ഒരാളായാണ് അവർ റേഡിയോളജി മേഖലയിലെ തന്റെ ജോലിയിൽ ആരംഭിച്ചത്. 1964-ലെ കനേഡിയൻ ഡോക്ടർ മാഗസിനിലെ ഒരു ലേഖനം അനുസരിച്ച്, 1960-കളുടെ തുടക്കത്തിൽ കാനഡയിൽ 17 സ്ത്രീകൾ മാത്രമായിരുന്നു യോഗ്യത നേടിയ റേഡിയോളജിസ്റ്റുകൾ.[18]
അവലംബം
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Forbes, Margaret Elizabeth (Beth)". Toronto Star. September 27, 1999.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Letter from E.L. Lansdown to Dr. E Forbes". Archives of Women's College Hospital. February 3, 1975.
↑"Memorial Trust Fund for Henrietta Banting". Canadian Family Physician. 23 (143): 31. February 1977.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑Women and Medicine in Toronto Since 1883. A Who's Who. 1987. p. 28-29.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"Curriculum Vitae: Elizabeth Margaret Forbes". Archives of Women's College Hospital. November 15, 1974.
↑"One Woman's Choice". Canadian Doctor. March 1964.