എലിസബത്ത് ഹാർട്ട്മാൻ
മേരി എലിസബത്ത് ഹാർട്ട്മാൻ (ജീവിതകാലം: ഡിസംബർ 23, 1943 - ജൂൺ 10, 1987) അരങ്ങിലും സ്‌ക്രീനിലും നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. 1965 ൽ പുറത്തിറങ്ങിയ എ പാച്ച് ഓഫ് ബ്ലൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ അവർ സിഡ്‌നി പൊയിറ്റിയർ എന്ന നടനോടൊപ്പം സെലീന ഡി ആർസി എന്ന അന്ധയായ പെൺകുട്ടിയായി അഭിനയിച്ചതിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ വേഷത്തിന്റെപേരിൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡിനും ഗോൾഡൻ ഗ്ലോബ് അവാർഡിനും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. അടുത്ത വർഷം, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ യു ആർ എ ബിഗ് ബോയ് നൌ എന്ന സിനിമയിൽ ബാർബറ ഡാർലിംഗ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഇതിന്റപേരിൽ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി. ക്ലിന്റ് ഈസ്റ്റ്വുഡ്, ജെറാൾഡിൻ പേജ് എന്നിവരോടൊപ്പം ഡോൺ സീഗലിന്റെ ദി ബെഗ്യൂൾഡ് എന്ന ചിത്രത്തിലും 1973 ലെ ബോക്സ് ഓഫീസ് ചിത്രമായ വാക്കിംഗ് ടോൾ എന്ന ചിത്രത്തിൽ എലിസബത്ത് ഹാർട്ട്മാനായും അഭിനയിച്ചു. വേദിയിൽ, ദി ഗ്ലാസ് മെനഗറിയിലെ ലോറ വിംഗ്ഫീൽഡിന്റെയും ബ്രോഡ്‌വേയുടെ നിർമ്മാണത്തിലുള്ള ഔവർ ടൌണിലെ എമിലി വെബിന്റെയും വേഷങ്ങളിലൂടെ ഹാർട്ട്മാൻ അറിയപ്പെട്ടു.[1] ലോലമനസ്കയും ലജ്ജാശീലയുമായ അവർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം അവൾ പലതവണ മാനസികരോഗാശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഡോൺ ബ്ലൂത്തിന്റെ ദി സീക്രട്ട് ഓഫ് നിം (1982) എന്ന ആനിമേഷൻ ചിത്രത്തിലെ മിസ്സിസ് ബ്രിസ്ബി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന് ശേഷം 1982 ൽ ഹാർട്ട്മാൻ അഭിനയം ഉപേക്ഷിച്ചു. 43-ാം വയസ്സിൽ, അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്ന് ചാടി അവർ ആത്മഹത്യ ചെയ്തു. ആദ്യകാലംമേരി എലിസബത്ത് ഹാർട്ട്മാൻ 1943 ഡിസംബർ 23 ന്[2] ഒഹായോയിലെ യങ്സ്ടൌണിൽ ക്ലെയറിന്റെയും (മുമ്പ്, മുല്ലാലി; 1918–1997) ബി.സി. ഹാർട്ട്മാന്റെയും (1914–1964) മകളായി ജനിച്ചു.[3] അവർക്ക് ജാനറ്റ് എന്ന സഹോദരിയും വില്യം എന്ന സഹോദരനും ഉണ്ടായിരുന്നു. ബോർഡ്മാൻ ഹൈസ്‌കൂളിലെ നാടക വിദ്യാർത്ഥിനിയായിരുന്നു അവർ 1961 ൽ അവിടെനിന്നു ബിരുദം നേടി.[4] ദ ഗ്ലാസ് മെനഗറി എന്ന ഒരു ഹൈസ്‌കൂൾ നിർമ്മാണ നാടകത്തിൽ ലോറയായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന വ്യാപകമായ പുരസ്കാരം അവർക്ക് ലഭിച്ചു. ചെറുപ്പത്തിൽ യങ്സ്ടൌൺ നാടകശാലയിൽ ആർതർ ലോറന്റ്‌സിന്റെ എ ക്ലിയറിംഗ് ഇൻ വുഡ്സ്, ഔവർ ടൌൺ തുടങ്ങി നിരവധി നിർമ്മാണക്കമ്പനികളുടെ നാടകങ്ങളിൽ അഭിനയിച്ചു. പിറ്റ്സ്ബർഗിലെ കാർനെഗീ മെലോൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന ഹാർട്ട്മാൻ അവിടെവച്ച് തന്റെ ഭാവി ഭർത്താവ് ഗിൽ ഡെന്നിസിനെ കണ്ടുമുട്ടുകയും വേനൽക്കാലങ്ങൾ കെൻലി പ്ലെയേർസ് തീയേറ്ററിനോടൊപ്പം സഹകരിച്ച അഭിനയിക്കുകയും ചെയ്തു.[5] ക്ലീവ്‌ലാന്റ് പ്ലേ ഹൌസിൽ ദ മാഡ് വുമൺ ഓഫ് ചില്ലോട്ട്, ബസ് സ്റ്റോപ്പ് എന്നിവയുൾപ്പെടെ നിരവധി നിർമ്മാണക്കമ്പനികളുടെ നാടകങ്ങളിൽ പ്രകടനം നടത്തി. ന്യൂയോർക്ക് സിറ്റിയിലേക്ക് മാറുന്നതിനും അവിടെ നാടകങ്ങൾക്കായി ഓഡിഷൻ ആരംഭിക്കുന്നതിനും അവൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. 1964-ൽ ഹാർട്ട്മാൻ എവരിബഡി ഔട്ട്, കാസിൽ ഈസ് സിങ്കിംഗ് എന്ന കോമഡി ചിത്രത്തിലെ നിഷ്കളങ്കയായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒപ്പുവച്ചു. ചിത്രം വിജയമായില്ല എന്നിരുന്നാലും അവളുടെ പ്രകടനം വീണ്ടും നല്ല സ്വീകാര്യത നേടുകയും ചലച്ചിത്ര നിർമ്മാതാക്കളാൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.[6] അവലംബം
|
Portal di Ensiklopedia Dunia