എല്ല കാംബെൽ സ്കാർലറ്റ്
എല്ല കാംബെൽ സ്കാർലറ്റ് (ജീവിതകാലം: 22 നവംബർ 1864 - 30 ഒക്ടോബർ 1937) ഒരു ഇംഗ്ലീഷ് ഫിസിഷ്യൻ ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫോണ്ടൈനിലെ ആദ്യത്തെ വനിതാ മെഡിക്കൽ പ്രാക്ടീഷണറും കാനഡയിലെ റോയൽ കൊളംബിയൻ ഹോസ്പിറ്റലിലെ ആദ്യത്തെ വനിതാ ഡോക്ടറും ആയിരുന്നു അവർ. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1864 നവംബർ 22-ന് ഇംഗ്ലണ്ടിലെ സറേയിലെ അബിംഗർ ഹാളിലാണ് സ്കാർലറ്റ് ജനിച്ചത്. അവളുടെ മാതാപിതാക്കൾ തേർഡ് ബാരൺ അബിംഗർ വില്യം സ്കാർലറ്റും, ഹെലൻ (മുമ്പ്, മഗ്രൂഡർ) സ്കാർലറ്റും (ജോൺ ബി. മാഗ്രൂഡറിന്റെ മരുമകൾ) എന്നിവരായിരുന്നു.[1][2] 1897-ൽ, ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലും റോയൽ ഫ്രീ ഹോസ്പിറ്റലിലും അഞ്ച് വർഷം മെഡിസിൻ പഠിച്ച സ്കാർലറ്റ്, കൊറിയയിൽ രാജസഭയിൽ കുറച്ചുകാലം ചിലവഴിച്ചു.[3] 1901 ഡിസംബർ 14-ന് പെർസി ഹാമിൽട്ടൺ സിൻജിനെ വിവാഹം കഴിച്ചു. വിവാഹസമയത്ത് സിൻജിന് 29 വയസ്സും സ്കാർലറ്റിന് 37 വയസ്സുമായിരുന്നു. കരിയർ1902-ൽ, ബോയർ യുദ്ധത്തിന്റെ ഭാഗമായി തടങ്കൽപ്പാളയത്തിൽ സർക്കാർ നിയമനം വഴി സേവനം ചെയ്യാൻ സ്കാർലറ്റ് ദക്ഷിണാഫ്രിക്കയിലെ നോർവൽസ്‌പോണ്ടിലേക്ക് പോയി.[4] സ്കാർലറ്റ് പിന്നീട് ബ്ലൂംഫോണ്ടെയ്നിലേക്ക് മാറുകയും അവിടെ തടങ്കൽപ്പാളയങ്ങളിലെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് യുദ്ധകാര്യ മന്ത്രി നിയോഗിച്ച ആറംഗ കമ്മിറ്റിയുടെ ഭാഗമായിരുന്നു അവർ (കമ്മിറ്റിയിലെ മറ്റ് അംഗങ്ങളിൽ മില്ലിസെന്റ് ഫോസെറ്റും ജെയ്ൻ എലിസബത്ത് വാട്ടർസ്റ്റണും ഉൾപ്പെടുന്നു).[5] 1903-ൽ സ്കാർലറ്റിന് നോർമൽ കോളേജ് ആൻറെ ദ ഡേംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടറായി നിയമനം ലഭിച്ചു. 1907-ൽ, ന്യൂ വെസ്റ്റ്മിൻസ്റ്ററിലേക്ക് മാറുന്നതിന് മുമ്പ് സ്കാർലറ്റ് അഞ്ച് വർഷത്തേക്ക് കാനഡയിലെ എഡ്മണ്ടനിലേക്ക് താമസം മാറി. 1915-ൽ സ്കാർലറ്റ് കനേഡിയൻ റെഡ് ക്രോസിൽ പ്രഥമശുശ്രൂഷയും ഹോം നഴ്സിങ്ങും പഠിപ്പിക്കുകയും കാനഡയിലെ ആദ്യത്തെ വനിതാ വോളണ്ടിയർ റിസർവ് കോർപ്സ്[6] സംഘടിപ്പിക്കുകയും റോയൽ കൊളംബിയൻ ഹോസ്പിറ്റലിലെ ആദ്യത്തെ വനിതാ ഡോക്ടറെന്ന നേട്ടം കൈവരിക്കുകയും ചെയ്തു.[7] 1915 ഓഗസ്റ്റിൽ, സ്കാർലറ്റ് മെഡിക്കൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി സെർബിയയിലേക്ക് പോകുകയും ജർമ്മനിയിലെ ബ്രിട്ടീഷ് തടവുകാരെ സന്ദർശിക്കുകയും ചെയ്തു.[8] അവൾ 1937-ൽ ലണ്ടനിൽ മരിച്ചു.[9] അവലംബം
|
Portal di Ensiklopedia Dunia