എല്ലെഫ് റിംഗ്നെസ് ദ്വീപ്
എല്ലെഫ് റിംഗ്നെസ് ദ്വീപ്, കാനഡയിലെ നുനാവുടിൽ ക്വികിഖ്ട്ടാലുക് മേഖലയിലെ സ്വെർഡ്രൂപ് ദ്വീപുകളിലൊന്നാണ്. ക്യൂൻ എലിസബത്ത് ദ്വീപുകളുടേയും കനേഡിയൻ ആർട്ടിക് ആർക്കിപെലാഗോയിലേയുംകൂടി ഒരു അംഗമായി ഈ ദ്വീപ്, ആർട്ടിക് സമുദ്രത്തിൽ ബോർഡൻ ദ്വീപിനു കിഴക്കുവശത്തായും അമുണ്ട് റിംഗ്നെസ് ദ്വീപിനു പടഞ്ഞാറുവശത്തായുമാണ് സ്ഥിതിചെയ്യുന്നത്. 11,295 ചതുരശ്ര കിലോമീറ്റർ (4,361 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപ് വലിപ്പത്തിൽ ലോകത്തിലെ 69 ആം സ്ഥാനമുള്ളതും (ജമൈക്കയേക്കാൾ ഒരല്പം വലിപ്പമുള്ളത്), കാനഡയിലെ പതിനാറാമത്തെ വലിയ ദ്വീപുമാണ്. ദ്വീപിലെ ഏറ്റവും ഉയരമുള്ള ഭാഗം 260 മീറ്റർ (850 അടി) ആണ്. പര്യവേക്ഷണത്തിന്റെ ചെലവു വഹിച്ചവരിലൊരാളും ഓസ്ലോയിലെ മദ്യവ്യവസായിയുമായിരുന്ന എല്ലെൻ റിംഗ്നെസിനുവേണ്ടി നോർവീജിയൻ നാവികനായിരുന്ന ഓട്ടോ സ്വെർഡ്രൂപ്പാണ് ദ്വീപിനു നാമകരണം നടത്തിയത്. 1901 ൽ ഈ പര്യവേക്ഷക സംഘത്തിലെ ഒരാളാണ് ഇത് ആദ്യം കണ്ടെത്തിയത്. 1930 ൽ കാനഡയ്ക്കു വേണ്ടി അവകാശവാദം കൈവെടിയുന്നതുവരെ നോർവേയാണ് 1902 മുതൽ ഈ ദ്വീപിനുവേണ്ടി അവകാശമുന്നയിച്ചിരുന്നത്. അവലംബം
|
Portal di Ensiklopedia Dunia