എല്ലെസ്മിയർ ദ്വീപ്
എല്ലെസ്മിയർ ദ്വീപ് (Inuit: Umingmak Nuna, meaning "land of muskoxen"; French: Île d'Ellesmere)[1] കാനഡയിലെ നൂനാവുട്ട് ഭൂപ്രദേശത്തെ ക്വിക്കിഖ്റ്റാലുക്ക് മേഖലയുടെ ഭാഗമാണ്. കനേഡിയൻ ആർട്ടിക് ദ്വീപുസമൂഹത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ക്യൂൻ എലിസബത്ത് ദ്വീപുകളുടെ ഭാഗമായായി കണക്കാക്കപ്പെടുന്നതോടൊപ്പം ഇതിലെ കൊളമ്പിയ മുനമ്പ് കാനഡയുടെ ഏറ്റവും വടക്കേ ബിന്ദുവായും കണക്കാക്കപ്പെടുന്നു. 196,235 ചതുരശ്ര കിലോമീറ്റർ (75,767 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപിന്റെ ആകെ നീളം 830 കിലോമീറ്റർ (520 മൈൽ) ആണ്. ഇത് ലോകത്തിലെ പത്താമത്തെ വലിയ ദ്വീപും കാനഡയിലെ മൂന്നാമത്തെ വലിയ ദ്വീപുമാണ്. ആർട്ടിക്ക് കോർഡില്ലേറ പർവ്വതനിരകൾ എല്ലെസ്മിയർ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആവരണം ചെയ്തു കിടക്കുന്നതിനാൽ കാനേഡിയൻ ആർട്ടിക്ക് ദ്വീപസമൂഹങ്ങളിലെ ഏറ്റവും കൂടുതൽ മലനിരകളുള്ള ദ്വീപാണ് ഇത്. എല്ലെസ്മിയർ ദ്വീപിൽ വളരുന്ന ഒരേയൊരു സസ്യയിനം ആർട്ടിക് വില്ലോയാണ്.[2] ചരിത്രംഎല്ലെസ്മിയർ ദ്വീപിലേയ്ക്കുള്ള ആദ്യ മനുഷ്യ സാന്നിദ്ധ്യം ക്രി.മു. 2000-1000 കാലഘട്ടത്തിൽ പിയറി കാരിബോ, മസ്ക്കോക്സ്, കടൽ സസ്തനികൾ എന്നിവയെ വേട്ടയാടുവാനായി ദ്വീപിലേയ്ക്ക് ആകർഷിക്കപ്പെട്ട ചെറു സംഘം ജനതയായിരുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia