എസിമ്മെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ![]() ചെമ്പ് കൊണ്ടുള്ള ടെലഫോൺ കമ്പിയിലൂടെ വളരെ വേഗത്തിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(Asymmetric Digital Subscriber Line) അഥവാ എ.ഡി.എസ്.എൽ.. പ്രായോഗികമായി ഡൌൺലോഡിങ്ങിന് 2 Mbps ഉം അപ്ലോഡിങ്ങിന് 512 Kbps ഉം വേഗത ഈ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്നു.[1] വിശദീകരണം4 KHz വരെയുള്ള ആവൃത്തിയുള്ള തരംഗങ്ങളാണ് ശബ്ദവിനിമയത്തിനായി ടെലഫോൺ ലൈനിൽ ഉപയോഗിക്കുന്നത്. ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത്. മൈക്രോഫിൽറ്ററാണ് ടെലഫോൺ ലൈനിലൂടെ ഡാറ്റായും ശബ്ദവും കൈമാറാൻ സഹായിക്കുന്നത്. ഡിഎസ്എൽ മോഡത്തിനു മുമ്പായി ഒരു സ്പ്ലിറ്റർ ഉപയോഗിച്ച് ടെലഫോൺ കേബിളിനെ രണ്ടായി വിഭജിക്കുന്നു. ഒരു ലൈൻ ടെലഫോണിലേക്കും മറ്റേത് മോഡത്തിലേക്കും. മോഡത്തിലേക്കുള്ള ലൈൻ ഒരു മൈക്രോഫിൽറ്റർ ഉപയോഗിച്ച് 4 KHz വരെയുള്ള ആവൃത്തി പരിധി ഇവിടെ വെച്ച് ഫിൽറ്റർ ചെയ്ത് നീക്കും. ഉപഭോക്താവും സെർവറും തമ്മിൽ സംവദിക്കാൻ അപ്സ്ട്രീം ബാൻഡും സെർവറും ഉപഭോക്താവും തമ്മിൽ സംവദിക്കാൻ ഡൌൺസ്ട്രീം ബാൻഡും ഉപയോഗിക്കുന്നു. 25.875 KHz മുതൽ 138 KHz വരെ അപ് ലോഡിങ്ങിനും 138 KHz മുതൽ 1104 KHz വരെ ഡൌൺലോഡിങ്ങിനും ഉപയോഗിക്കുന്നു. ഉപഭോക്താവിൽ നിന്ന് വരുന്ന ഡാറ്റാ സ്വീകരിക്കുന്നത് എഡിഎസ്എൽ സേവന ദാതാവിൻറെ പക്കലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സർ(ഡിസ്ലാം) എന്ന ഉപകരണമാണ്. എഡിഎസ്എൽ സ്റ്റാൻഡേർഡുകൾ
ഇതു കൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia