എസ്. ഗോപാലാചാരി


സരുക്കൈ ഗോപാലാചാരി
പദവിയിൽ

തിരുവിതാംകൂറിലെ ദിവാൻ
പദവിയിൽ

1906–1907
Monarchമൂലം തിരുനാൾ
മുൻഗാമിവി.പി. മാധവ റാവു
പിൻഗാമിപി. രാജഗോപാലാചാരി

ദിവാൻ ബഹാദൂർ സരുക്കൈ ഗോപാലാചാരി (ജനനം: 1850, മരണം: ?) ഒരു അഭിഭാഷകനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1906 മുതൽ 1907 വരെ തിരുവിതാംകൂറിലെ ദിവാനായിരുന്നു.

ആദ്യകാലജീവിതം

മദ്രാസ് പ്രസിഡൻസിയിലെ സരുക്കൈ എന്ന സ്ഥലത്തെ ഒരു അയ്യങ്കാർ കുടുംബത്തിൽ 1850-ലാണ് ഇദ്ദെഹം ജനിച്ചത്.[1] ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം മദ്രാസിലാണ് നടന്നത്. ഇദ്ദേഹം നിയമവിദ്യാഭ്യാസം നേടുകയും മധുരയിൽ വക്കീലായി ജോലി നോക്കുകയും ചെയ്തിരുന്നു. പിന്നീട് 1885 മാർച്ച് 21-ന് ഇദ്ദേഹം സബ് ജഡ്ജായി സ്ഥാനമേറ്റു. 1903 ജൂണിൽ ഇദ്ദേഹം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജായി.[1] തിന്നവെളിയിൽ ഡിസ്ട്രിക്റ്റ് ജഡ്ജായിരുന്നപ്പോഴാണ് ഇദ്ദേഹത്തിന് തിരുവിതാംകൂർ ദിവാനായി നിയമനം ലഭിച്ചത്.[1]

അവലംബം

  1. 1.0 1.1 1.2 Robin Jeffrey (1976). The decline of Nayar dominance: society and politics in Travancore, 1847-1908. Holmes & Meier Publishers. p. 337. ISBN 0841901848, ISBN 978-0-8419-0184-1.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya