എസ്. രാമനാഥൻ (കർണ്ണാടക സംഗീതജ്ഞൻ)ഒരു കർണാടക സംഗീതജ്ഞനും ഗായകനുമായിരുന്നു എസ്. രാമനാഥൻ (ജീവിതകാലം: 1917-1988). [1] 1985 ൽ ഇദ്ദേഹം മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി അവാർഡ് നേടി. ടൈഗർ വരദാചാര്യർ, സബേസ അയ്യർ, പൊന്നയ്യ പിള്ള, സതൂർ കൃഷ്ണ അയ്യങ്കാർ, ദേവകോട്ടായ് നാരായണ അയ്യങ്കാർ, വിദ്വാൻ വലടി കൃഷ്ണയ്യർ എന്നിവരിൽ നിന്ന് അദ്ദേഹം സംഗീതം അഭ്യസിച്ചു. വെസ്ലിയൻ യൂണിവേഴ്സിറ്റി, മിഡിൽടൗൺ, കണക്റ്റികട്ടിൽ നിന്നും എത്‍നോ മ്യൂസിക്കോളജിയിൽ പിഎച്ച്ഡി നേടി. അവിടെ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. [2] പി. ഉണ്ണികൃഷ്ണൻ, എസ്. സൗമ്യ, സാവിത്രി സത്യമൂർത്തി, സീത നാരായണൻ, വസുമതി നാഗരാജൻ, സുകന്യ രഘുനാഥൻ (വീണ) തുടങ്ങിയ പ്രഗൽഭരുടെ ഗുരുവായിരുന്നു. 1981 ൽ രാമനാഥൻ കർണാടക സംഗീതത്തിന്റെ ഒരു ആൽബം, നവഗ്രഹ കൃതികൾ, കാതുർദാന രാഗമാലിക, ശ്രീ ഗുരുന: മുട്ടുസ്വാമി ദീക്ഷിതർ (1775-1835), ഫോക്ൿവെയ്സ് റെക്കോർഡിൽ പുറത്തിറക്കി . അവലംബം
|
Portal di Ensiklopedia Dunia