എസ്.കെ. ഉത്തപ്പ
ഒരു പ്രെഫഷണൽ ഇന്ത്യൻ ഹോക്കി താരമാണ് എസ്.കെ. ഉത്തപ്പ. സന്നുവന്ദ കുശലപ്പ ഉത്തപ്പ (Sannuvanda Kushalappa Uthappa) എന്നതാണ് പൂർണനാമം. 2012ലെ ലണ്ടൻ ഒളിമ്പിക്‌സ് ഹോക്കിടീമിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിലെ മധ്യനിര കളിക്കാരാനാണ് എസ്.കെ. ഉത്തപ്പ. ആദ്യകാല ജീവിതം1993 ഡിസംബർ 2ന് കർണാടകയിലെ കുടക് ജില്ലയിൽ ജനനം.[1] അരങ്ങേറ്റം2012 ജനുവരി 16ന് കാർബൺ കപ്പ് ഹോക്കി ഫൈവ് മാച്ച് ടെസ്റ്റ് സീരിസിലെ സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ മാച്ചിലൂടെയാണ് ഉത്തപ്പയുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റം നടന്നത്. ഈ മൽസരത്തിൽ 53ആം മിനുറ്റിൽ ഉത്തപ്പ ഒരു ഗോൾ നേടി. 2012 ഒളിമ്പിക്സിന് യോഗ്യതസൗത്ത് ആഫ്രിക്കക്കെതിരായ മൽസരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2012ലെ ഒളിമ്പിക്‌സ് ഹോക്കി യോഗ്യത ടൂർണമെന്റിലേക്ക് തിരഞെടുക്കപ്പെട്ടു. 2016ലെ റിയോ ഒളിമ്പിക്‌സ്2016ലെ റിയോ ഒളിമ്പിക്‌സിലും എസ്.കെ മുത്തപ്പ ഇന്ത്യക്ക് വേണ്ടി മധ്യനിരയിൽ കളിക്കുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia