എസ്ട്രാഡൈയോൾ 3-ഗ്ലൂക്കുറോണൈഡ്
എസ്ട്രാഡൈയോൾ 3-ഗ്ലൂക്കുറോണൈഡ് (ഇ2-3ജി), Estradiol 3-glucuronide (E2-3G)17ബീറ്റ-എസ്റ്റ്രാഡയോൽ 3-(ബീറ്റ-ഡി-ഗ്ലൂക്കുറോണൈഡ്)17β-estradiol 3-(β-D-glucuronide) എന്നും അറിയപ്പെടുന്നു, ഇത് സ്വാഭാവികമായും ശരീരത്തിൽ ഉണ്ടാകുന്ന ഈസ്ട്രജൻ രാസസംയുക്തമാണ്.[1] ശരീരത്തിലെ പ്രധാന ഈസ്ട്രജനായ എസ്ട്രാഡിയോളിന്റെ C3 ഗ്ലൂക്കുറോണൈഡ് സംയോജനമാണ് ഇത്.[1] ഇത് ഗ്ലൂക്കുറോണിക് ആസിഡിന്റെ ചേർച്ച വഴി യുഡിപി-ഗ്ലൂക്കുറോനോസൈൽട്രാൻസ്ഫെറേസ് വഴി കരളിലെ എസ്ട്രാഡിയോളിൽ നിന്ന് രൂപപ്പെടുകയും ഒടുവിൽ മൂത്രത്തിലും പിത്തരസത്തിലും പുറന്തള്ളപ്പെടുകയും ചെയ്യുന്നു.[2] [3]ഈസ്ട്രോൺ സൾഫേറ്റ് പോലെയുള്ള ഈസ്ട്രജൻ സൾഫേറ്റുകൾക്ക് സമാനമായി, ഈസ്ട്രജൻ ഗ്ലൂക്കുറോണൈഡുകൾക്ക് എസ്ട്രാഡിയോൾ പോലെയുള്ള സംയോജിത ഈസ്ട്രജനുകളേക്കാൾ വളരെ ഉയർന്നതോതിൽ വെള്ളത്തിൽ ലയിക്കാനുള്ള ശേഷിയുണ്ട്.[3] സസ്തനഗ്രന്ഥി പോലുള്ള ഈ എൻസൈം പ്രകടിപ്പിക്കുന്ന കോശങ്ങളിലെ β- ഗ്ലൂക്കുറോണിഡേസ് വഴി ഈസ്ട്രജൻ ഗ്ലൂക്കുറോണൈഡുകളെ അനുബന്ധ സ്വതന്ത്ര ഈസ്ട്രജനുകളിലേക്ക് ഡീകോൻജുഗേറ്റ് ചെയ്യാൻ കഴിയും.[2] തൽഫലമായി, ഈസ്ട്രജൻ ഗ്ലൂക്കുറോണൈഡുകൾ ഈസ്ട്രജൻ ആയി പരിവർത്തനം ചെയ്യുന്നതിലൂടെ ഈസ്ട്രജനിക് പ്രവർത്തനം നടത്തുന്നു. ഇതും കാണുക
റഫറൻസുകൾ
|
Portal di Ensiklopedia Dunia