എസ്ബെൻ ആൻഡ് ദി വിച്ച്
ജെൻസ് കാമ്പ് ആദ്യമായി ശേഖരിച്ച ഒരു ഡാനിഷ് യക്ഷിക്കഥയാണ് എസ്ബെൻ ആൻഡ് ദി വിച്ച് (ഡാനിഷ് ഭാഷ: എസ്ബെൻ ഓഗ് ട്രോൾഹെക്സെൻ) .[1]ആൻഡ്രൂ ലാങ് ഇത് ദി പിങ്ക് ഫെയറി ബുക്കിൽ ഉൾപ്പെടുത്തി. റൂത്ത് മാനിംഗ്-സാൻഡേഴ്സിന്റെ എ ബുക്ക് ഓഫ് വിച്ചസിലും എ ചോയ്സ് ഓഫ് മാജിക്കിലും കഥയുടെ ഒരു പതിപ്പ് പ്രത്യക്ഷപ്പെടുന്നു. നാടോടി-യക്ഷിക്കഥകളെ ഇനം തിരിക്കുന്ന ആർനെ-തോംസൺ സൂചികയനുസരിച്ച് ഈ കഥ ടൈപ്പ് 327 ബി വകുപ്പിൽ പെടുന്നു(ഒരു ചെറിയ ആൺകുട്ടി ഒരു രാക്ഷസനെ തോൽപ്പിക്കുന്നു). അതിൽ, എസ്ബെൻ എന്ന ആൺകുട്ടി തന്റെ സഹോദരന്മാർക്ക് വേണ്ടി മാന്ത്രിക നിധികൾ സ്വന്തമാക്കാൻ ഒരു ദുഷ്ട മന്ത്രവാദിനിയെ മറികടക്കുന്നു. സംഗ്രഹംഒരു കർഷകന് പന്ത്രണ്ട് ആൺമക്കളുണ്ടായിരുന്നു. ഇളയവൻ എസ്ബെൻ ചെറുതായിരുന്നു. അവന്റെ സഹോദരന്മാർ വലുതും ശക്തരുമായിരുന്നു. ഒരു ദിവസം തങ്ങളുടെ ഭാഗ്യം അന്വേഷിക്കാൻ സഹോദരന്മാർ പിതാവിനെ പ്രേരിപ്പിച്ചു. അവൻ അവർക്ക് ഓരോ കുതിരകളെയും പണവും കൊടുത്തു. എസ്ബനും പോകാമെന്ന് തീരുമാനിച്ചു. അവനെ സഹായിക്കാൻ അച്ഛൻ വിസമ്മതിച്ചു. അവൻ ഒരു വടി എടുത്ത് അതിനെ അടിച്ചു. അത് ഒരു കുതിരയായി മാറി. അവന്റെ സഹോദരന്മാരുടെ കുതിരകളെക്കാൾ വെളുത്തതായിരുന്നു. അതിന്മേൽ കയറി. പതിനൊന്ന് സഹോദരന്മാരും ഒരു വീട്ടിൽ വന്നു. അവിടെ ഒരു സ്ത്രീ പറഞ്ഞു. അവർക്ക് രാത്രി താമസിക്കാൻ മാത്രമല്ല, അവരുടെ ഓരോ പെൺമക്കളെയും നൽകാം. അവർ സന്തുഷ്ടരായി. എസ്ബെൻ അവരുടെ പുറകെ വന്ന് ഒളിഞ്ഞുനോക്കി. രാത്രിയിൽ, അവൻ തന്റെ സഹോദരന്മാരെ പെൺകുട്ടികൾക്കൊപ്പം തൊപ്പി മാറ്റിച്ചു. അർദ്ധരാത്രിയിൽ, മന്ത്രവാദിനിയായ സ്ത്രീ കത്തിയുമായി വന്ന് ഉറങ്ങുകയായിരുന്ന തന്റെ പതിനൊന്ന് പെൺമക്കളെ അവരുടെ തൊപ്പി കാരണം കഴുത്തറുത്തു. എസ്ബെൻ തന്റെ സഹോദരന്മാരെ ഉണർത്തി, എല്ലാവരും ഓടിപ്പോയി. സഹോദരന്മാർ എസ്ബനെ തങ്ങളുടെ കുതിരപ്പുറത്ത് ഉപേക്ഷിച്ചു.
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia