എൻ. ഗോപാലകൃഷ്ണൻ (എഴുത്തുകാരൻ)
എഴുത്തുകാരനും മുൻ സിവിൽസർവെന്റുമാണ് എൻ. ഗോപാലകൃഷ്ണൻ(1 ഫെബ്രുവരി 1934 - 18 നവംബർ 2014). നർമോക്തി കലർത്തി ഗോപാലകൃഷ്ണൻ എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ "വാഴ്‌വ് എന്ന പെരുവഴി" ഏറെ ആസ്വാദകരെ ആകർഷിച്ചതും നല്ല വായനാനുഭവം നൽകുന്നവയുമായിരുന്നു. ജീവിതരേഖ1934 ഫെബ്രിവരി 1 ന് കോട്ടയത്ത് ജനനം. അച്ഛൻ: മുഞ്ഞനാട്ട് നാരാണപ്പണിക്കർ അമ്മ: കിഴക്കേടത്ത് പാറുക്കുട്ടിയമ്മ. കോട്ടയം സി.എം.എസ് ഹൈസ്കൂൾ,സി.എം.എസ് കോളേജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1956 ൽ സിവിൽ സർവീസിൽ പ്രവേശിച്ച ഗോപാലകൃഷ്ണൻ 1957 മുതൽ ഇന്ത്യൻ റയിൽവേ സർവീസിൽ ജോലിയാരംഭിച്ചു. 1994 റയിൽവേ ട്രിബ്യൂണൽ അംഗമായിരിക്കേ ഉദ്യോഗരംഗത്തുനിന്ന് വിരമിച്ചു. യു.എൻ ഫെലോഷിപ്പോടുകൂടി പല പാശ്ചാത്യസർവകലാശാലകളിലും പരിശീലനം നേടി. ഇന്ത്യയിലും പുറത്തും വിപുലമായി സഞ്ചരിച്ചിട്ടുണ്ട് ഗോപാലകൃഷ്ണൻ. ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ ലേഖനം എഴുതാറുണ്ട്. വാഴ്‌വ് എന്ന പെരുവഴി ആദ്യ കൃതി. 2014 നവംബർ 18 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia