എൻ. നാഗേശ്വര റെഡ്ഡികർണൂൽ മെഡിക്കൽ കോളേജിൽ പഠിച്ച ഒരു ഇന്ത്യൻ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റാണ് ഡോ . നാഗേശ്വര റെഡ്ഡി. [1] ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ്ട്രോഎൻട്രോളജി ആശുപത്രിയായ ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജി (എ.ഐ.ജി) യുടെ ചെയർമാനും സ്ഥാപകനുമാണ് അദ്ദേഹം. [2] അദ്ദേഹത്തിന് 2002 ൽ പത്മശ്രീ പുരസ്കാരവും 2016 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. [3] [4] നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഫെലോ ആയ അദ്ദേഹത്തിന് 2013 സെപ്തംബറിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ്ട്രോഎൻട്രോളജി പുരസ്കാരം ചൈനയിലെ ഷാങ്ഹായിൽ നടന്ന ചടങ്ങിൽ വച്ച് നൽകപ്പെട്ടു.[5] [6] അവാർഡുകൾ![]() അമേരിക്കൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി (ASGE) 2009 ൽ റെഡ്ഡിക്ക് മാസ്റ്റർ എൻഡോസ്കോപ്പിസ്റ്റ് അവാർഡ് നൽകി. [7] ലോകത്തിലെ എൻഡോസ്കോപ്പി മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡാണിത്, ഇതിനെ "എൻഡോസ്കോപ്പി നൊബേൽ സമ്മാനം" എന്നും വിളിക്കുന്നു. 2016 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി. [8] അവലംബം
|
Portal di Ensiklopedia Dunia