എൻ.എസ്. രാമസ്വാമി

പ്രമുഖ മാനേജ്മെന്റ് വിദഗ്ദ്ധനും എൻജിനീയറിങ്, ആയുർവേദം, പരിസ്ഥിതി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം തുടങ്ങി വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമാണ് എൻ.എസ്. രാമസ്വാമി (2 മാർച്ച് 1926 - 17 സെപ്റ്റംബർ 2012). പത്മഭൂഷൺ പുരസ്കാരം നേടിയിട്ടുണ്ട്. മൃഗങ്ങളെയും മനുഷ്യനെയും സമഭാവനയോടെ സ്‌നേഹിക്കണമെന്ന സിദ്ധാന്തത്തിലൂന്നി പ്രവർത്തിക്കുന്ന 'കാർട്മാൻ' എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനും ഡയറക്ടറുമാണ് രാമസ്വാമി. 'സെന്റർ ഫോർ ആക്ഷൻ റിസർച്ച് ആൻഡ് ടെക്‌നോളജി ഫോർ മാൻ ആനിമൽ ആൻഡ് നേച്ചർ എന്നതിന്റെ ചുരുക്കപ്പേരാണ് 'കാർട്മാൻ'.[1]

ജീവിതരേഖ

കേരള പോലീസിൽ ഐ.ജി.യായിരുന്ന എൻ. ആർ. ശ്രീനിവാസ അയ്യരുടെയും ലക്ഷ്മിയുടെയും മകനായി 1926 മാർച്ച് രണ്ടിന് തൃശ്ശൂരിലായിരുന്നു ജനനം. ആറാം ക്ലാസ് വരെ രാമസ്വാമിയുടെ പഠനം തൃശ്ശൂരിലെ വിവിധ സ്‌കൂളുകളിലായിരുന്നു. തൃശ്ശൂരിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളത്ത് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് ബി.എസ്‌സി ബിരുദവും നേടി. 1946-ൽ ചെന്നൈ ഗിണ്ടി എൻജിനീയറിങ് കോളേജിൽ നിന്ന് എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി. തുടർന്ന് യു.കെ., യു.എസ്.എ. തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഉപരി പഠനം നടത്തി.


മുംബൈയിൽ ടാറ്റാ, വോൾട്ടാസ്, എ.സി.സി. തുടങ്ങിയ സ്ഥാപനങ്ങളിൽ കൺസൾട്ടന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1972-ൽ ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപക ഡയറക്ടറായി. പതിന്നാലു വർഷം ആ സ്ഥാനത്ത് തുടർന്നു. മുംബൈ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിങ് (എൻ.ഐ.ടി.ഐ.ഇ.) ഡയറക്ടർ, മുംബൈ ജെ.ബി. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രൊഫസർ, കേന്ദ്ര സർക്കാറിന്റെ കമ്മിറ്റി ഓൺ മീറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഡസ്ട്രിയിൽ എൻജിനീയറിങ് പ്രസിഡന്റ്, തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഉപദേഷ്ടാവ്, യുനസ്‌കോ ഓൺ ബ്രോഡ്കാസ്റ്റിങ് ആൻഡ് യൂണിഡോ ഓൺ കമ്പ്യൂട്ടേഴ്‌സ് കൺസൾട്ടന്റ്, കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ കൺസൾട്ടന്റ്, എയർപോർട്ട് അതോറിറ്റി ഇന്ത്യ കൺസൾട്ടന്റ്, കേന്ദ്ര ആനിമൽ വെൽഫയർ ബോർഡ് ചെയർമാൻ, ലോക പ്രൊഡക്ടിവിറ്റി കോൺഗ്രസ് കമ്മിറ്റി ചെയർമാൻ, കമ്മിറ്റീസ് ഓഫ് ഐ.സി.എ.ആർ. ആൻഡ് പ്ലാനിങ് കമ്മീഷൻ ഓഫ് ആനിമൽ എനർജി ചെയർമാൻ, കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ ചെയർമാൻ, കേരള കാർഷിക സർവകലാശാല ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് പഠനരംഗത്തെ നിരവധി ഗ്രന്ഥങ്ങളും രചിച്ചു.

കൃതികൾ

പുരസ്കാരം

  • പത്മഭൂഷൺ

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-18. Retrieved 2012-09-18.

അധിക വായനയ്ക്ക്

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya