എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
കേരളത്തിലെ ഒരു പ്രമുഖ ഗവൺമെന്റ് - എയ്ഡഡ് എൻജിനീയറിങ് കോളജാണ് എൻ.എസ്. എസ്. കോളജ് ഓഫ് എൻജിനീയറിങ് പാലക്കാട് . നായർ സർവീസ് സൊസൈറ്റിയുടെ നേതാവായിരുന്ന ഭാരതകേസരി മന്നത്ത് പത്മനാഭൻ ആണ് 1960ൽ ഈ കോളജ് സ്ഥാപിച്ചത്. എൻ.എസ്. എസ്. കോളജ് ഓഫ് എൻജിനീയറിങ് കേരളത്തിൽ രണ്ടാമത് സ്ഥാപിക്കപ്പെട്ട ഗവൺമെന്റ് - എയ്ഡഡ് എൻജിനീയറിങ് കോളേജും അതെ പോലെ തന്നെ നാലാമത് സ്ഥാപിക്കപ്പെട്ട എഞ്ചിനീയറിംഗ് കോളേജും ആണ്. ഇന്ന് എൻജിനീയറിങ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം. പാലക്കാട് ടൗണിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലാണ് കോളജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. ഡിപ്പാർട്ടുമെന്റുകൾ
കോഴ്സുകൾകാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് നാലു വർഷത്തെ ബാച്ചിലർ ഒഫ് എൻജിനീയറിങ് കോഴ്സുകളും മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ് കോഴ്സുകളുമാണ് ഇവിടെ നടത്തുന്നത്. പ്രവേശനംകോളേജിലേയ്കുള്ള പ്രവേശനം കേരള സർക്കാർ നടത്തുന്ന എൻജിനീയറിങ് പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[1] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia