എൻ.എൻ. മോഹൻദാസ്

കേരളീയനായ ചിത്രകാരനാണ് എൻ.എൻ. മോഹൻദാസ്. ചിത്ര-ശില്പകലാരംഗത്ത് മികച്ച സംഭാവനകൾക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) 2025 ൽ ലഭിച്ചു.[1]

ജീവിതരേഖ

എറണാകുളം ജില്ലയിലെ കാക്കൂർ എന്ന പ്രദേശത്താണ് എൻ.എൻ. മോഹൻദാസ് ജനിച്ചത്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് പെയിന്റിംഗിൽ കലാപഠനം പൂർത്തിയാക്കി. 1985 ൽ ബറോഡ എം.എസ്.യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം പൂർത്തീകരിച്ചു.

ചിത്രകലാശൈലി

അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ സാധാരണഗതിയിൽ മനുഷ്യരൂപങ്ങൾ കാണാറില്ല. ഒരു തരം സെമി അബ്‌സ്ട്രാക്ഷൻ ചിത്രങ്ങൾ എന്നു പറയാം. ഒരു പ്രത്യേക ഘട്ടത്തിൽ മോഹൻദാസ് പക്ഷികൾക്കാണ് പ്രതിനിധാനം/പ്രതിബിംബം എന്ന രീതിയിൽ പ്രാധാന്യം നൽകിയിരുന്നത്. മനുഷ്യപ്രയത്‌നത്തിലൂടെയാണ് ആധുനികമായ ഇടങ്ങളും അവയെ ചലിപ്പിക്കുന്ന ബലങ്ങളും ഉണ്ടാകുന്നത് എങ്കിലും ആധുനികതയുടെ മുഖമുദ്രയായ ഏകാന്തതയും അനന്യത്വവും മോഹൻദാസിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. വർഷങ്ങളായി മട്ടാഞ്ചേരിയിൽ വസിക്കുന്ന മോഹൻദാസിന്റെ ചിത്രങ്ങളിൽ അവിടുത്തെ തെരുവുകളും വഴിയോര കഫേകളും പല രീതിയിൽ നിലകൊള്ളുന്ന മനുഷ്യരും അബ്‌സ്ട്രാക്ട് ഇമേജുകളും കടന്നു വരുന്നു.

പുരസ്കാരങ്ങൾ

  • കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്)

അവലംബം

  1. https://www.manoramaonline.com/news/kerala/2025/02/24/kerala-lalithakala-akademi-awards.html
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya