എൻ.എൽ. ബാലകൃഷ്ണൻ
മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്നു നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ[2] എന്ന എൻ.എൽ. ബാലകൃഷ്ണൻ (ജ: 1942 ഏപ്രിൽ 17 ; മ: 2014 ഡിസംബർ 25). ദീർഘകാലം ഫിലിംമാഗസിനിൽ ഫോട്ടോഗ്രാഫറായിരുന്നു.[3] കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജീവിതരേഖ1942ൽ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ് എൻ.എൽ. ബാലകൃഷ്ണൻ ജനിച്ചത്. നാരായണൻ-ലക്ഷ്മി ദമ്പതികളുടെ ഏകമകനായിരുന്നു ബാലകൃഷ്ണൻ. 1965ൽ ദി മഹാരാജാസ് സ്‌ക്കൂൾ ഓഫ് ആർട്‌സിൽ (ഇന്നത്തെ കോളേജ് ഓഫ് ഫൈൻ ആർട്‌സ്) ഡ്രോയിംഗ് & പെയിന്റിംഗ് ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവൻസ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ് ഔൺ ഓഫ് കേരള എന്ന അനാഥാലയത്തിൽ റവ. ഫാദർ ബ്രാഹാൻസയുടെ കീഴിൽ കുട്ടികൾക്ക് ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെ 11 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്‌തു. 1986ൽ ശില്‌പി രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 162 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[4] അവസാനകാലത്ത് പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ഇദ്ദേഹത്തിന് 2014 നവംബറിൽ അർബുദം സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായ ഇദ്ദേഹം 2014 ഡിസംബർ 25ന് രാത്രി 11 മണിയോടെ 72ആം വയസ്സിൽ അന്തരിച്ചു. മൃതദേഹം പൗഡിക്കോണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നളിനിയാണ് ഭാര്യ. രാജൻ ഏക മകനാണ്. കൃതികൾ
അഭിനയിച്ച സിനിമകൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia