എൻ.കെ.പി. മുത്തുക്കോയ
ഭാരതീയനായ ഒരു ചിത്രകാരനാണ് എൻ.കെ.പി. മുത്തുക്കോയ. ഡൽഹിയിലെ നോയിഡയിൽ സ്ഥിരതാമസമാണ്. ജീവിതരേഖ1941-ൽ ലക്ഷദ്വീപിലെ ആന്ത്രോത്തിൽ ജനിച്ചു. 1940കളിൽ മുത്തുക്കോയയുടെ കുടുംബം ലക്ഷദ്വീപിൽനിന്ന് കണ്ണൂരിലേക്ക് താമസം മാറി. ബാല്യകാലവും വിദ്യാഭ്യാസവും കണ്ണൂരും കോഴിക്കോടുമായിരുന്നു. എലത്തൂർ സി.എം.സി ഹൈസ്കൂളിലായിരുന്നു പഠനം. യൂനിവേഴ്സൽ ആർട്സുമായും ബന്ധമുണ്ടായിരുന്നു. കെ.സി.എസ്. പണിക്കരുടെ കീഴിൽ മദ്രാസിലെ കോളേജ് ഓഫ് ആർട്ടിലാണ് തന്റെ കലാപഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി. ചീഫ് ബ്രോഡ്കാസ്റ്റിങ് ഒാഫിസറായാണ് വിരമിച്ചു. 1980-ലെ ട്രിനാലെയടക്കം നിരവധി ദേശീയ അന്തർദ്ദേശീയ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വളരെ മൗലികമായ കാവ്യാത്മക ശൈലിയാണ് അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവുക. ഒരു സർറിയലിസ്റ്റിക്ക് സ്വഭാവമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ശരീരങ്ങളും മനുഷ്യന്റെ വ്യഥയുമാണ്. അതേസമയം അവ ഒരുതരം അക്ഷേപഹാസ്യം അടങ്ങുന്നതുമാണ്. 2011-ൽ കേരള ലളിതകലാ അക്കാദമിയുടെ പത്മിനി പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹം അക്കാദമിയുടെ നിരവധി ദേശീയ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. 'ഇൻട്രോ വർട്ട്', 'സാത്താനിക് ഗോസ്പൽസ്', 'ട്രംപന്റ് മ്യൂട്‌നി' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. [1] പുരസ്‌കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia