എൻ.പി. ചെല്ലപ്പൻനായർ
1903 ൽ മാവേലിക്കരയിൽ ജനിച്ച പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ. ധാരാളം നാടകങ്ങൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്യുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തതിട്ടുണ്ട്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ രചനകൾ. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നുവത്രേ. ഒരു ചരിത്ര പണ്ഡിതനുംകൂടിയായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യരചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഗൗരവമുള്ള സാമൂഹ്യപ്രശ്നങ്ങളെ നർമ്മബോധത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവിമർശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയമാണ്. സ്വന്തം അനുഭവങ്ങളെ പ്രമേയമാക്കിയാണ് കഥകളേറെയും എഴുതിയിട്ടുള്ളത്. ഫലിതവും പരിഹാസവും നിറഞ്ഞ എൻ.പി.യുടെ കഥകൾ കാലികപ്രാധാന്യമുള്ളതാണ്. വഴിവിളക്കുകൾ, കാട്ടുപൂച്ചകൾ തുടങ്ങിയവ പ്രധാനകൃതികളാണ്. 1972 ൽ അദ്ദേഹം അന്തരിച്ചു.[1] ജീവിതരേഖനെടുങ്ങാടി പരമേശ്വരൻ പിള്ളയുടെയും (മാന്നാർ), വാലേത്ത് കല്യാണി അമ്മയുടെയും പുത്രനായി ഇദ്ദേഹം 1903-ൽ ജനിച്ചു. പുഞ്ച സ്പെഷ്യൽ ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല രൂപീകരിക്കുന്ന സംരംഭത്തിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു ഇദ്ദേഹം. ഇദ്ദേഹം 1972 സെപ്റ്റംബർ 3നു മരിച്ചു.[2] മുൻ കേരള ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സിപി നായർ മകനാണ്[3] കൃതികൾ200-ലധികം ചെറുകഥകളും[4] 22 നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നാടകങ്ങൾ
ചെറുകഥകൾതവിട്ടുമുണ്ടികൾ കാട്ടുപൂച്ചകൾ മലക്കുകളും ഇബിലീസുകളും നീർക്കുമിളകൾ വഴിവിളക്കുകൾ
ചലച്ചിത്രങ്ങൾകെ. സുബ്രഹ്മണ്യത്തിന്റെ പുരാണചലച്ചിത്രമായ പ്രഹ്ലാദനിൽ എൻ. പി. ചെല്ലപ്പൻ നായർ തിരക്കഥയെഴുതി അഭിനയിക്കുകയുണ്ടായി. ചന്ദ്രിക (1950), ശശിധരൻ (1950) ചേച്ചി (1951) ആത്മശാന്തി (1952), ആറ്റം ബോംബ് (1964) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ചലച്ചിത്രങ്ങളാണ്. പുരസ്കാരങ്ങൾഇബിലീസുകളുടെ നാട്ടിൽ 1961-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. [6][7]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia