എൻ.പി. ഹാഫിസ് മുഹമ്മദ്
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനുമാണ് എൻ.പി. ഹാഫിസ് മുഹമ്മദ്. ജീവിതം1956 ൽ കോഴിക്കോട് ജനനം. നോവലിസ്റ്റ് എൻ.പി. മുഹമ്മദാണ് പിതാവ്. കേരള സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂർ സർവലാശാലയിൽ നിന്ന് എംഫിലും കരസ്ഥമാക്കി. 'മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം' എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി.[1] കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ സോഷ്യോളജി വിഭാഗത്തിൽ മുപ്പതുവർഷക്കാലം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം 2011-ൽ വിരമിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള എം.എം. ഗനി അവാർഡിനർഹനായി[2]. പൂവും പുഴയും എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാർഡ് ലഭിച്ചു. 2010-ൽ മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ഗ്രന്ഥത്തിനും 2012-ൽ കുട്ടിപ്പട്ടാളത്തിൻറെ കേരള പര്യടനം എന്ന കൃതിക്കും മികച്ച ബാലസാഹിത്യത്തിനുള്ള കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്[3]. കോഴിക്കോട്ടെ പല സാമൂഹ്യ സംഘടനകളിലും ഇന്നും സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia