എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം സ്പോൺസർ ചെയ്യുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്
എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്ക, Inc. (എൻഡോഫൗണ്ട്, EFA). 2020-ലെ കണക്കനുസരിച്ച്, എൻഡോഫൗണ്ടിന്റെ പതിനാലംഗ ഡയറക്ടർ ബോർഡിൽ രോഗികളും ശാസ്ത്രജ്ഞരും ഫിസിഷ്യന്മാരും ഉൾപ്പെടുന്നു. [3] 2020-ലെ കണക്കനുസരിച്ച് ഇതിന് എട്ട് ജീവനക്കാരുണ്ട്, [4] കൂടാതെ 2018-ൽ $1,359,233 വരുമാനവും $759,941 ചെലവുകളും റിപ്പോർട്ട് ചെയ്തു. [5] സൊസൈറ്റിയുടെ ആസ്ഥാനം അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ആണ്. [6]
ചരിത്രവും പ്രവർത്തനങ്ങളും
എൻഡോമെട്രിയോസിസ് ഫൗണ്ടേഷൻ ഓഫ് അമേരിക്ക, 2009 ൽ ടാമർ സെക്കിനും പത്മ ലക്ഷ്മിയും ചേർന്നാണ് സ്ഥാപിച്ചത്.[7][8] ഫൗണ്ടേഷൻ എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള അവബോധം, ശസ്ത്രക്രിയാ പരിശീലനം, ഗവേഷണം, രോഗി സേവനം, മെഡിക്കൽ സമൂഹത്തിനും പൊതുജനങ്ങൾക്കും വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.[9][10] എൻഡോമെട്രിയോസിസിന്റെ ശാസ്ത്ര ശസ്ത്രക്രിയ പുരോഗതികൾ അടുത്തറിയുന്നതിനായി രോഗികൾക്കും അവരുടെ സുഹൃത്തുക്കൾക്കും ഫിസിഷ്യൻമാർക്കുമായി എൻഡോഫൗണ്ട് വാർഷിക കോൺഫറൻസുകൾ സ്പോൺസർ ചെയ്യുന്നു.[11] ഇതിൻ്റെ ന്യൂയോർക്ക് സിറ്റി ഹൈസ്കൂൾ, പൊതു ബോധവൽക്കരണ പരിപാടികൾ എൻഡോമെട്രിയോസിസിനെക്കുറിച്ച് സ്കൂൾ നഴ്സുമാർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെ ബോധവൽക്കരിക്കുന്നു.[7]
എൻഡോഫൗണ്ട് രോഗികൾക്കും ശാസ്ത്രജ്ഞർക്കും ഫിസിഷ്യൻമാർക്കുമായി ഒരു വാർഷിക ശാസ്‌ത്ര, ശസ്ത്രക്രിയാ സിമ്പോസിയമായ ബ്ലോസം ബോൾ സ്‌പോൺസർ ചെയ്യുന്നു.[8][12] ശാസ്ത്രീയ, ശസ്ത്രക്രിയാ സിമ്പോസിയത്തിൽ നിന്നുള്ള വീഡിയോകൾ[13] കൂടാതെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളും ഉണ്ട്.[14]സൂസൻ സാരൻഡർ, പത്മ ലക്ഷ്മി, [8]വൂപ്പി ഗോൾഡ്ബെർഗ്, ഹാൽസി, ലെന ഡൺഹാം തുടങ്ങിയ എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകളെ ബ്ലോസം ബോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[15]
മെഡിക്കൽ പ്രാക്ടീസ്, ഗവേഷണം, രോഗി സേവനം എന്നിവയ്ക്കായി ഫിസിഷ്യൻമാർക്കും ശാസ്ത്രജ്ഞർക്കും വേണ്ടി വാർഷിക ഹാരി റീച്ച് അവാർഡുകൾ ബ്ലോസം ബോളിൽ സമ്മാനിക്കപ്പെടുന്നു. ശസ്ത്രക്രിയയിൽ അനേകം തുടക്കങ്ങളും നേട്ടങ്ങളും കാഴ്ചവെച്ച ഗൈനക്കോളജിക്കൽ ലാപ്രോസ്‌കോപ്പിസ്റ്റായ ഹാരി റീച്ചിന്റെ പേരിലാണ് ഈ പുരസ്‌കാരം.[16]
അവലംബം
↑"Tamer Seckin, MD". endofound.org. 17 July 2019. Retrieved 2 September 2020.