എൻഡ്ഗെയിം (2009 ചലച്ചിത്രം)
2009 ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ചലച്ചിത്രമാണ് എൻഡ്ഗെയിം. പൌള മിൽനെയുടെ തിരക്കഥയിൽ പീറ്റെ ട്രാവിസ് ആണ് ഈ സിനിമ സംവിധാനം ചെയ്തതത്. റോബർട്ട് ഹാർവെ എഴുതിയ ദി ഫാൾ ഓഫ് അപ്പാർത്തീഡ് എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ സിനിമ നിർമ്മിച്ചത്. വില്യം ഹർട്ട് എന്ന നടനും ഡേബ്രേക്ക് പിക്ചേഴ്സും വാന്റേജ്പോയന്റും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ചിവെറ്റെൽ എജിയോഫോർ, ജോണി ലീ മില്ലർ, മാർക്ക് സ്ട്രോങ്ങ് എന്നിവർ ഈ ചിത്രത്തിൽ അഭിനേതാക്കളായി. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന്റെ അവസാന നാളുകളാണ് ഈ ചിത്രം നമുക്ക് കാട്ടിത്തരുന്നത്. ഇംഗ്ലണ്ടിലെ റീഡിങ്ങ്, ബെർക്ക്ഷെയർ കൂടാതെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൌൺ എന്നിവിടങ്ങളിൽ 2008 ന്റെ ആദ്യപകുതിയിൽ ചിത്രീകരണം നടത്തി. 2008 ഡിസംബറിലാണ് ചിത്രീകരണം അവസാനിച്ചത്. 18 ജനുവരി 2009 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രത്തിന്റെ ആദ്യ ലോകപ്രദർശനം നടന്നത്. ചാനൽ 4 ൽ 4 മെയ് 2009 ന് സംപ്രേഷണം നടത്തി. ടാർജറ്റ് എന്റർടെയിന്മെന്റ് ഗ്രൂപ്പ് വിതരണത്തിനെത്തിച്ച ആഗോള റിലീസും ഇതിനെത്തുടർന്ന് ഉണ്ടായി. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia