എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിട്യൂട്ട്
1987 ൽ സ്ഥാപിതമായ [1] ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ-ഇതര നേത്ര സംരക്ഷണ സ്ഥാപനമാണ് എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (LVPEI). "സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യവും കാര്യക്ഷമവുമായ നേത്ര സംരക്ഷണം" നൽകുക എന്നതാണ് എൽവിപിഇഐയുടെ ദൌത്യം. ഡോ. ഗുല്ലപ്പള്ളി നാഗേശ്വര റാവുവാണ് സ്ഥാപനം സ്ഥാപിച്ചത്. അന്ധത തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.[2] നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) അക്രഡിറ്റേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രധാന നേത്ര സ്ഥാപനമാണ് എൽവിപിഇഐ.[3] ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹൈദരാബാദിലെ കല്ലം അഞ്ജി റെഡ്ഡി കാമ്പസ്, ഭുവനേശ്വറിലെ ശ്രീ മിതു തുളസി ചാൻറായി കാമ്പസ്, വിശാഖപട്ടണത്തെ ജിഎംആർ വരലക്ഷ്മി കാമ്പസ് എന്നിവ എൻഎബിഎച്ച് അംഗീകാരമുള്ളവയാണ്. തുടക്കംപ്രസാദ് സ്റ്റുഡിയോസ് സ്ഥാപകനും മുതിർന്ന ഇന്ത്യൻ സംവിധായകനുമായ എൽ.വി. പ്രസാദ് കണ്ണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി ബഞ്ചാര ഹിൽസിലെ 5 ഏക്കർ സ്ഥലവും 1 കോടി രൂപയും സംഭാവന നൽകി.[4] ഈ സംഭാവനയ്ക്കുള്ള അംഗീകാരമായി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ഗുല്ലപ്പള്ളി നാഗേശ്വര റാവു ഇൻസ്റ്റിറ്റ്യൂട്ടിന് എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ടു. പ്രവർത്തനത്തിന്റെ സജീവ മേഖലകൾക്ലിനിക്കൽ സേവനങ്ങൾ![]() പരിചരണത്തിന്റെ സങ്കീർണ്ണത കണക്കിലെടുക്കാതെ, എൽവിപിഇഐ ഏകദേശം 23.8 ദശലക്ഷം ആളുകൾക്ക് സേവനം നൽകിയിട്ടുണ്ട്, അതിൽ 50 ശതമാനവും പൂർണമായും സൌജന്യമാണ്.[5] സാറ്റലൈറ്റ് ക്ലിനിക്കുകളുടെയും ഗ്രാമീണ അനുബന്ധ സ്ഥാപനങ്ങളുടെയും ശൃംഖല ഉപയോഗിച്ച് അവർ തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമപ്രദേശങ്ങൾക്ക് സമഗ്ര നേത്ര സംരക്ഷണം നൽകുന്നു.[3] കാഴ്ച വൈകല്യമുള്ളവർക്കായി പുനരധിവാസ സേവനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്,[6] വളർച്ചാ കാലതാമസവും വൈകല്യവുമുള്ള കുട്ടികൾക്ക് സമഗ്രമായ നേത്ര സംരക്ഷണം നൽകുന്നതിനായി 2018 ൽ 'സ്പെഷ്യൽ നീഡ്സ് വിഷൻ ക്ലിനിക്' ഉദ്ഘാടനം ചെയ്തു.[7] ഗവേഷണംറെറ്റിനയിലെ ജനിതക തകരാറുകൾ പരിഹരിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ജീൻ തെറാപ്പിയെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും കണ്ണിൽ ജീൻ വിതരണം 1-2 വർഷത്തിനുള്ളിൽ സംഭവിക്കുമെന്നും 2012 ജൂൺ 1 ന് എൽവിപിഇഐ റിസർച്ച് ഹെഡ് പ്രൊഫ. ബാലസുബ്രമണ്യൻ പറഞ്ഞിരുന്നു.[8] കേന്ദ്രങ്ങൾഎൽവിപിഇഐ നെറ്റ്‌വർക്ക്: [5]
ദ്വിതീയ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ രാജ്യത്തെ വിദൂര ഗ്രാമപ്രദേശങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നു. ഐ ബാങ്ക്2020 ലെ കണക്കനുസരിച്ച് എൽവിപിഇ ഐ ബാങ്ക് നെറ്റ്‌വർക്ക് പ്രതിവർഷം രണ്ടായിരത്തിലധികം കോർണിയ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയകൾ നടത്തുന്നു.[9] 2020 ഡിസംബർ വരെ ശേഖരിച്ച മൊത്തം കോർണിയ 107,75 ആയിരുന്നു, 38,655 ൽ കൂടുതൽ കോർണിയ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയിട്ടുണ്ട്, ഇത് ലോകത്തെവിടെയും ആയി ഒരൊറ്റ സ്ഥാപനത്തിൽ നടത്തിയിട്ടുള്ള കോർണിയ മാറ്റിവെക്കലിന്റെ ഏറ്റവും ഉയർന്ന കണക്ക് ആയിരിക്കാം. ആർഐഇബി ഹൈദരാബാദ് കോർണിയ പ്രിസർവേഷൻ മീഡിയം സെന്റർ സ്ഥാപിച്ചു, അവിടെ ഒരു മക്കറി കോഫ്മാൻ (എംകെ) മീഡിയം ഉപയോഗിക്കുന്നു.[10] അവാർഡുകളും അംഗീകാരങ്ങളുംഅവലംബം
|
Portal di Ensiklopedia Dunia