എൽ കാലാ ദേശീയോദ്യാനം
എൽ കാലാ ദേശീയോദ്യാനം (Arabic: محمية القالة الوطنية) അൾജീരിയയിലെ ഒരു ദേശീയോദ്യാനമാണ്. ഇത് രാജ്യത്തിന്റെ ഏറ്റവും വടക്കുകിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു. നിരവധി തടാകങ്ങളുള്ള സ്ഥലമായ ഇത് (തോംഗ ദ്വീപസമൂഹവുമായി ബന്ധമില്ലാത്ത തോംഗ തടാകം ഇവിടെ സ്ഥിതിചെയ്യുന്നു), മെഡിറ്ററേനിയൻ നദീതടത്തിലെ തനതായ പരിസ്ഥിതി വ്യവസ്ഥ കാത്തുസൂക്ഷിക്കുന്നു.1983 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഈ ദേശീയോദ്യാനം, 1990 ൽ യുനെസ്കോയുടെ ഒരു ജൈവ സംരക്ഷണ റിസർവ് ആയി അംഗീകരിക്കപ്പെട്ടിരുന്നു. അൾജീരിയയിൽ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്ന ഒരു ഹൈവേ,[1] ഈ ദേശീയോദ്യാനത്തിലെ അപൂർവ മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുംവിധം ഭീഷണിയുയുർത്തിയിരുന്നു. ഹൈവേ ഈ പ്രദേശത്തുനിന്ന് ഒഴിവാക്കി തെക്കൻ പ്രദേശത്തേയ്ക്കു മാറ്റി നിർമ്മിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. എൽ കലാ ദേശീയോദ്യാനവും ബയോസ്ഫിയർ റിസർവും 40 തരം സസ്തനികൾ, 25 തരം പക്ഷി വർഗ്ഗങ്ങൾ, 64 ശുദ്ധജല പക്ഷികൾ, 9 തരം കടൽ പക്ഷികൾ എന്നിവയ്ക്ക് സ്വാഭാവിക ആവാസ്യവ്യവസ്ഥയൊരുക്കുന്നു.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia