എൽ ക്ലാസിക്കോ
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ എഫ്.സി. ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഏതൊരു മത്സരത്തേയും എൽ ക്ലാസിക്കോ (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic[2]) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് ലാ ലിഗയിലെ റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു. റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്.[3] ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.[4][5][6] ഇതുവരെ 227 ഔദ്യോഗിക മത്സരങ്ങളിൽ റയലും ബാഴ്സയും ഏറ്റുമുട്ടിയപ്പോൾ റയൽ 91 തവണയും ബാഴ്സ 88 തവണയും വിജയിച്ചിട്ടുണ്ട്. എന്നാൽ മൊത്തം മത്സരങ്ങൾ പരിഗണിക്കുമ്പോൾ 260 തവണ ഏറ്റുമുട്ടിയതിൽ ബാഴ്സ 107 തവണയും റയൽ 95 തവണയുമാണ് വിജയിച്ചിട്ടുള്ളത്. അവലംബം
|
Portal di Ensiklopedia Dunia