എൽഎൻസിടി മെഡിക്കൽ കോളേജ് ആൻഡ് സേവകുഞ്ച് ഹോസ്പിറ്റൽ, ഇൻഡോർ
2021-ൽ സ്ഥാപിതമായ എൽഎൻസിടി മെഡിക്കൽ കോളേജ് ആൻഡ് സേവകുഞ്ച് ഹോസ്പിറ്റൽ, ഇൻഡോർ ഒരു സമ്പൂർണ്ണ ത്രിതീയ സ്വകാര്യ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. കോഴ്സുകൾഇൻഡോറിലെ എൽഎൻസിടി മെഡിക്കൽ കോളേജും സേവകുഞ്ച് ഹോസ്പിറ്റലും എംബിബിഎസ് കോഴ്സുകളിൽ 150 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET-UG) നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. അഫിലിയേഷൻഈ കോളേജ് മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു കൂടാതെ ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരവും നേടിയിട്ടുണ്ട്. [1] അവലംബം
|
Portal di Ensiklopedia Dunia