ഏണസ്റ്റ് ബോർഗ്‌നൈൻ
ഓസ്‌കർ പുരസ്കാരം നേടിയ ഹോളിവുഡിലെ പ്രശസ്ത ടെലിവിഷൻ, സിനിമാ നടനായിരുന്നു ഏണസ്റ്റ് ബോർഗ്‌നൈൻ. 1955-ൽ മാർട്ടി എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. ജീവിതരേഖ1914-ൽ കണക്ടികട്ടിൽ ജനിച്ച അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കൻ നാവികസേനയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമ്മയുടെ പ്രേരണയിൽ നാടകം പഠിക്കാൻ പോയ അദ്ദേഹം ടെന്നസി വില്യംസിന്റെ നാടകം 'ഗ്ലാസ്സ് മെനജറി' യിലൂടെയാണ് ശ്രദ്ധേയനായത്. 1953 ലെ 'ഫ്രം ഹിയർ ടു എറ്റേണിറ്റി'എന്ന ചിത്രമാണ് ചലച്ചിത്രരംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം അറിയിച്ചത്. പിന്നീട് വില്ലൻ വേഷങ്ങളിലൂടെ നായക വേഷങ്ങളിലെത്തിയ അദ്ദേഹം 60-ലധികം സിനിമകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 'ദ വൈക്കിങ്‌സ്', 'ദ ഫൈ്‌ളറ്റ് ഓഫ് ഫീനിക്‌സ്', 'ദ ഡേർട്ടി ഡസൻ', 'ദി പോസിഡോൺ അഡ്വഞ്ചർ' തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രശസ്ത ചലച്ചിത്രങ്ങൾ. പിൽക്കാലത്ത് അമേരിക്കൻ ടെലിവിഷൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഏണസ്റ്റ് ബോർഗ്‌നൈൻ. 2009-ൽ പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സീരിയലായ ഇ. ആറിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.[1] അവലംബം
|
Portal di Ensiklopedia Dunia