ഏറ്റവും മൂല്യവത്തായ കാർഷിക-വളർത്തുമൃഗ ഉൽപ്പന്നങ്ങളുടെ പട്ടിക
2016 ൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർഷിക വിളയായിരുന്നു അരി. ഉൽപാദിപ്പിക്കുന്ന അളവിൽ കരിമ്പിനും ചോളത്തിനും ശേഷം മൂന്നാമതാണ്. കംബോഡിയയിലെ ഒരു നെൽപാടമാണിത്.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ലഭിച്ച ഇനിപ്പറയുന്ന പട്ടിക, ലോക രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഏറ്റവും മൂല്യവത്തായ കാർഷിക ഉൽപന്നങ്ങളുടെ പട്ടികയാണ്. [1] ഈ ലേഖനത്തിലെ ഡാറ്റ, പ്രത്യേകം പരാമർശിച്ചില്ലെങ്കിൽ, 2016 ലെ റിപ്പോർട്ടുപ്രകാരമാണ്. ലോക, രാജ്യ വിപണികളിൽ വിലയിൽ ഏറ്റക്കുറച്ചിലുകളും കാലാവസ്ഥയും മറ്റ് ഘടകങ്ങളും ഉൽപാദനത്തെ സ്വാധീനിക്കുന്നതിനാൽ വ്യക്തിഗത വിളകളുടെ മൂല്യവും ഉൽപാദനവും വർഷം തോറും വ്യത്യാസപ്പെടുന്നു.
ഈ പട്ടികയിൽ ഏറ്റവും മികച്ച 50 വിളകളും വളർത്തുമൃഗഉൽപന്നങ്ങളും ഉൾപ്പെടുന്നു, പക്ഷേ ഇതിൽ ഏറ്റവും ഊർജിതമായി ഉൽപാദിപ്പിക്കുന്ന മികച്ച 50 വിളകളും കന്നുകാലി ഉൽപന്നങ്ങളും ഉൾപ്പെടണമെന്നില്ല. മാംസത്തിന്റെ തദ്ദേശീയമൂല്യങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
കാർഷിക ഇനം
ഉൽപ്പാദനത്തിന്റെ ആഗോളമൂല്യം ബില്ല്യൺ യു എസ് ഡോളറിൽ
ആഗോള ഉൽപ്പാദനം മെട്രിക് ടണ്ണിൽ
ഉൽപ്പാദന മൂല്യ അടിസ്ഥാനത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം