ഏലിയാസ് ലോൺറോട്ട്

Elias Lönnrot
ജനനം(1802-04-09)9 ഏപ്രിൽ 1802
മരണം19 മാർച്ച് 1884(1884-03-19) (81 വയസ്സ്)
ദേശീയതFinnish
തൊഴിൽ(s)physician, philologist, poetry collector
പ്രധാന കൃതിKalevala, Kanteletar

ഒരു ഫിന്നിഷ് ഫിസിഷ്യനും ഫിലോളജിസ്റ്റും പരമ്പരാഗത ഫിന്നിഷ് വാമൊഴി കവിതകളുടെ ശേഖരകർത്താവുമായിരുന്നു ഏലിയാസ് ലോൺറോട്ട് (ഫിന്നിഷ്: [ˈeliɑs ˈlønruːt] (കേൾക്കുക); 9 ഏപ്രിൽ 1802 - 19 മാർച്ച് 1884) . ഫിൻലൻഡ്, റഷ്യൻ കരേലിയ, കോല പെനിൻസുല, ബാൾട്ടിക് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ നിരവധി പര്യവേഷണങ്ങളിൽ നിന്നും ഫിന്നിഷ് വാമൊഴി പാരമ്പര്യത്തിൽ നിന്ന് ശേഖരിച്ച ചെറിയ ബല്ലാഡുകളിൽ നിന്നും ഗാനരചനകളിൽ നിന്നും[1]ഫിന്നിഷ് ദേശീയ ഇതിഹാസമായ കലേവാല (1835, വികസിപ്പിച്ചത് 1849) സൃഷ്ടിച്ചതിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.

വിദ്യാഭ്യാസവും ആദ്യകാല ജീവിതവും

ഏലിയാസ് ലോൺറോട്ടിന്റെ ജന്മഗൃഹം

അന്ന് സ്വീഡന്റെ ഭാഗമായിരുന്ന ഫിൻലൻഡിലെ ഉസിമ പ്രവിശ്യയിലെ സമ്മട്ടിയിലാണ് ലോൺറോട്ട് ജനിച്ചത്. അക്കാഡമി ഓഫ് ടർകുവിൽ വൈദ്യശാസ്ത്രം പഠിച്ചു.[2]ടർക്കുവിലെ വലിയ അഗ്നിബാധ അദ്ദേഹത്തിന്റെ ആദ്യ അധ്യയന വർഷത്തോടൊപ്പമായിരുന്നു. തീപിടിത്തത്തിൽ സർവ്വകലാശാല നശിച്ചതിനാൽ, അത് ഗ്രാൻഡ് ഡച്ചിയുടെ പുതിയ ഭരണ കേന്ദ്രവും ഫിൻലാന്റിന്റെ ഇന്നത്തെ തലസ്ഥാന നഗരവുമായ ഹെൽസിങ്കിയിലേക്ക് മാറ്റി.ലോൺറോട്ടും പിന്നാലെയെത്തുകയും 1832-ൽ ബിരുദം നേടുകയും ചെയ്തു.[3]

Notes

അവലംബം

  1. Britannica.com Archived 4 മാർച്ച് 2020 at the Wayback Machine Elias-Lonnrot, retrieved 22 November 2016
  2. Majamaa, Raija (2014). "Lönnrot, Elias (1802–1884)". The National Biography of Finland. Retrieved 1 May 2016.
  3. Elias Lönnrotin väitöskirjat – Duodecim (in Finnish)
Wikisource
Wikisource
ഏലിയാസ് ലോൺറോട്ട് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya