ഇന്ത്യയിൽ അധികാരത്തിലിരിന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് ഐക്യ പുരോഗമന സഖ്യം അഥവാ യു.പി.എ. 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപവത്കരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പു വേളയിൽ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഏതാനും രാഷ്ട്രീയ കക്ഷികൾ സഖ്യത്തിലേർപ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. ഇടതുപക്ഷ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.
ഐക്യ പുരോഗമന സഖ്യത്തിലെ രാഷ്ട്രീയ കക്ഷികൾ
സഖ്യം വിട്ടുപോയർ
- ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം)
- ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി)
- ജമ്മു-കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജെ.കെ.പി.ഡി.പി.)
- റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ഗവായി) (ആർ.പി.ഐ. (ജി))
- ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ
സഖ്യ രൂപവത്കരണവേളയിലും പിന്നീട് ഭരണത്തിലും പങ്കാളിയായിരുന്ന തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്.) പിന്നീട് യു.പി.എയിൽ നിന്നും പുറത്തുപോയി. പ്രാദേശിക തലത്തിൽ സഖ്യത്തിലെ തന്നെ വിവിധ കക്ഷികൾ വ്യത്യസ്ത ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.