ഐഗർ യെവ്ഗിനെവിച് ടാം
പ്രമുഖനായൊരു റഷ്യൻ ഭൗതികശാസ്ത്രജ്ഞനാണ് ഐഗർ യെവ്ഗിനെവിച് ടാം (8 ജൂലൈ 1895 - 12 ഏപ്രിൽ 1971). ചെരങ്കോഫ് വികിരണത്തെക്കുറിച്ചുള്ള പഠനത്തിന് ഐ.എം. ഫ്രാങ്ക്, പവേൽ ചെരങ്കോഫ് എന്നിവരുമായി 1958-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. ജീവിതരേഖറഷ്യയിലെ വ്ളാഡിവോസ്തോക്കിൽ 1895 ജൂലൈ 8-ന് ടാം ജനിച്ചു. മോസ്കോ സർവകലാശാലയിൽ നിന്ന് 1918-ൽ ബിരുദവും 1933-ൽ ഡോക്ടറേറ്റും നേടി. മോസ്കോ സർവകലാശാലയിൽ പ്രൊഫസർ, സൈദ്ധാന്തിക ഭൗതികശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷൻ, ലെബെദ്യെവ് ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവൻ, അക്കാദമി മെംബർ എന്നീ ഔദ്യോഗിക പദവികളിൽ പ്രവർത്തിച്ചു. 1971 ൽ മോസ്കോയിൽ നിര്യാതനായി.[1] പ്രമുഖ സംഭാവനകൾഖരാവസ്ഥാഭൗതികത്തിൽ ക്വാണ്ടംമെക്കാനിക ആശയങ്ങളുടെ പ്രയോഗവിധികളിലായിരുന്നു ടാമിന്റെ ഗവേഷണങ്ങളധികവും. അടിസ്ഥാനകണികകൾ, അണുകേന്ദ്രീയ ബലങ്ങൾ, അണുകേന്ദ്രീയ സംയോജനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. 1934-ൽ അണുകേന്ദ്രീയബലങ്ങളെക്കുറിച്ചുള്ള ബീറ്റാ സിദ്ധാന്തം ടാം അവതരിപ്പിച്ചു. അർധചാലകങ്ങളെയും ട്രാൻസിസ്റ്ററുകളെയും കുറിച്ചുള്ള ഭൗതികപഠനത്തിൽ ഇലക്ട്രോണുകളുടെ പ്രത്യേക പരിബദ്ധാവസ്ഥകളെ (bounded states) സൂചിപ്പിക്കുന്ന 'ടാംസ് ലെവലുകൾ' എന്ന പരികല്പന ഇദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ്. ചെരങ്കോഫിന്റെ പുതിയ വികിരണ കണ്ടുപിടിത്തത്തെ തുടർന്ന് (1934-36) ടാമും ഐ. എം. ഫ്രാങ്കും ചേർന്ന് ചെരങ്കോഫ് വികിരണങ്ങളുടെ ഉത്പാദനത്തെക്കുറിച്ചും അതിന്റെ ധ്രുവീകരണം (polarisation) പോലുള്ള ഗുണവിശേഷങ്ങളെക്കുറിച്ചുമുള്ള ഗണിതീയസിദ്ധാന്തത്തിനു രൂപം നൽകി. 1950-കളിൽ ഇവർ വളരെ കൃത്യതയുള്ള ചെരങ്കോഫ് കൗണ്ടർ വികസിപ്പിച്ചെടുത്തു. ആന്റിപ്രോട്ടോൺ ഉൾപ്പെടെയുള്ള അടിസ്ഥാന കണികകളുടെ സാന്നിധ്യം, തോത് എന്നിവ മനസ്സിലാക്കാൻ ഇതുപകരിച്ചു. സൂപ്പർ ലൈറ്റ് ഓപ്റ്റിക്സ് എന്ന ശാഖയിൽ വിസ്തൃതമായൊരു മേഖലയായി ഇവരുടെ സിദ്ധാന്തം വികസിച്ചു. പ്ലാസ്മാഭൗതികം പോലുള്ള രംഗങ്ങളിൽ പല പ്രയോഗസാധ്യതകളുമുള്ള മേഖലയായി ഇതു വളരുകയും ചെയ്തു. കൃതികൾടാമിന്റെ മുഖ്യ ഗ്രന്ഥരചനകളിൽ ഓൺ ദ് മാഗ്നറ്റിക് മൊമെന്റ് ഒഫ് ദ് ന്യൂട്രിനൊ (1934), റിലേറ്റിവിസ്റ്റിക് ഇന്റർആക്ഷൻ ഒഫ് എലിമെന്ററി പാർട്ടിക്കിൾസ് (1945), ഇലക്ട്രോഡൈനമിക്സ് എന്നിവ ഉൾപ്പെടുന്നു. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia