ഐഡി ഫ്രെഷ് ഫുഡ്
ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഭക്ഷ്യോത്പന്ന വ്യവസായമാണ് ഐഡി ഫ്രെഷ് ഫുഡ്. ഇഡ്ഡലി-ദോശ എന്നതിലെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് പേര് രൂപപ്പെട്ടത്. പ്രധാനമായും ഇഡ്ഡലി-ദോശ മാവ് ആണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും പൊറോട്ട, ചപ്പാത്തി, തൈര്, പനീർ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട് ഇവർ. പി.സി. മുസ്തഫ എന്ന സംരംഭകനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ 2005-ൽ സ്ഥാപനം ആരംഭിക്കുന്നത്. ചരിത്രം50000 രൂപ മൂലധനവുമായി[1] ആരംഭിച്ച കമ്പനിയിൽ മുസ്തഫക്ക് 50 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ബാക്കി 50 ശതമാനം നാല് ബന്ധുക്കൾ ഓഹരി ചേർന്നു. ബെംഗലൂരുവിൽ 550 ചതുരശ്ര അടി സൗകര്യത്തിൽ[2] ആരംഭിച്ച സ്ഥാപനം തുടങ്ങിയത് പത്ത് പാക്കറ്റുകൾ ഇഡ്ഡലി-ദോശ മാവ് ഉത്പാദിപ്പിച്ചു കൊണ്ടായിരുന്നു. രണ്ട് അരപ്പു യന്ത്രങ്ങളും, മിക്സർ, പാക്കിങ് മെഷീൻ എന്നിവയായിരുന്നു ഉപകരണങ്ങളായി ഉണ്ടായിരുന്നത്. കമ്പനി ലാഭകരമായി മാറിയതോടെ കൂടുതൽ യന്ത്രങ്ങൾക്കും സ്ഥലസൗകര്യത്തിനുമായി 6 ലക്ഷം രൂപ കൂടുതലായി ഇറക്കി. അതോടെ 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്റ്ററി ആയി ഇത് വികസിച്ചു. 2008-ഓടെ ഉത്പന്നത്തിന്റെ ആവശ്യകത കൂടിയതിനാൽ 40 ലക്ഷം കൂടി മുതലിറക്കിയ മുസ്തഫ, സ്ഥാപനം ഹോസ്കോട്ട് വ്യാവസായിക മേഖലയിൽ 2500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാങ്ങുകയും ഉത്പാദനശേഷി കൂട്ടുകയുമുണ്ടായി. അടുത്ത വർഷം തന്റെ നാട്ടിലെ ആസ്തി വില്പന നടത്തി 30 ലക്ഷം കൂടി ബിസിനസ്സിലേക്ക് ചേർത്തു. 2010 ഓടെ കമ്പനി പ്രതിദിനം 2000 കിലോഗ്രാം ആയി തങ്ങളുടെ ശേഷി ഉയർത്തി. മുന്നൂറോളം സ്റ്റോറുകൾ കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ടിരുന്നു[3]. 2014-ൽ 35 കോടി രൂപയുടെ നിക്ഷേപം ഹെലിയോൺ വെഞ്ച്വർ പാർട്ട്ണേഴ്സിൽ നിന്നും നേടി. നാട്ടിലെ യൂണിറ്റുകളിൽ നിന്നും ദുബായിലെ ഫാക്റ്ററിയിൽ നിന്നുമായി 50000 കിലോ ഉത്പാദനശേഷി കമ്പനി കൈവരിച്ചു. അവലംബം
|
Portal di Ensiklopedia Dunia