ഐതിമദ്-ഉദ്-ദൗളയുടെ ശവകുടീരം
![]() ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ആഗ്ര നഗരത്തിലെ ഒരു മുഗൾ ചക്രവർത്തിയുടെ ശവകുടീരം ആണ് ഐതിമദ്-ഉദ്-ദൗളയുടെ ശവകുടീരം. "ജ്വുവൽ ബോക്സ്" എന്നും ചിലപ്പോൾ "ബച്ചാ താജ്" എന്നും താജ്മഹലിന്റെ പതിപ്പ് എന്ന നിലയിലും ഐതിമദ്-ഉദ്-ദൗളയുടെ ശവകുടീരം കണക്കാക്കപ്പെടുന്നു. ജഹാംഗീറിന്റെ ഭാര്യ നൂർ ജഹാനാണ് ഈ ശവകുടീരം നിർമ്മാണത്തിനായി നിയോഗിച്ചത്. അവരുടെ പിതാവ് മിർസ ഗിയാസ് ബേഗ്, യഥാർത്ഥത്തിൽ ഇത്തിമാദ്-ഉദ്-ദ ദൗള (സംസ്ഥാനത്തിന്റെ സ്തംഭം) എന്ന പദവി നൽകിയ നാടുകടത്തപ്പെട്ട പേർഷ്യൻ അമീറായിരുന്നു.[1] മിർസ ഗിയാസ് ബേഗ് താജ്മഹലിന്റെ നിർമ്മാണ ചുമതലയുള്ള ചക്രവർത്തിയായ ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ (യഥാർത്ഥത്തിൽ അസഫ് ഖാന്റെ മകളായ അർജുമന്ദ് ബാനോ എന്നാണ് പേര്) മുത്തച്ഛനും ആയിരുന്നു. ലാഹോറിലെ ജഹാംഗീറിന്റെ ശവകുടീരത്തിന്റെ നിർമാണവും നൂർ ജഹാനായിരുന്നു. പിയത്ര ഡ്യൂറ (അർദ്ധവൃത്താകൃതിയിലുള്ള കല്ല് കൊണ്ട് നിർമ്മിച്ച പുഷ്പ രൂപകൽപ്പന) ടെക്നിക്കിന്റെ ആദ്യ ഉപയോഗത്തിന് ഇത് ശ്രദ്ധേയമാണ്. ചിത്രശാല
അവലംബം
പുറം കണ്ണികൾItmad-Ud-Daulah's Tomb എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia